കൊച്ചിയിൽ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് നാട്ടുകാർ

കൊച്ചി ചമ്പക്കരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന കേസില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് നാട്ടുകാരുടെ പ്രതികരണം. പോലീസിന് ചെയ്യാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്തെന്നും നാട്ടുകാര്‍ പറഞ്ഞു.അതേ സമയം കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

also read : തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

ഇന്നലെയാണ് നാടിനെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്.ചമ്പക്കര ബ്ലൂ ക്ലൗഡ് ഫ്ലാറ്റില്‍ താമസിച്ചിരുന്ന അച്ചാമ്മ എബ്രഹാമിനെ മകന്‍ വിനോദ് എബ്രഹാം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അച്ചാമ്മയെ മണിക്കൂറുകളോളം പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം നടത്തിയത്.അതേ സമയം സംഭവത്തില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചുവെന്നത് തെറ്റായ പ്രചരണമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവസ്ഥലത്ത് പോലീസ് ഉച്ചക്ക് വന്നപ്പോള്‍ പ്രശ്നങ്ങളില്ലെന്നും പരാതിയില്ലെന്നും അച്ചാമ്മ പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് മടങ്ങിപ്പോയതെന്നും രാത്രി വീണ്ടുമെത്തിയ പോലീസ് ചെയ്യാവുന്നതിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തുവെന്നും പ്രദേശവാസിയും മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ കെഎ ദേവസ്സി പറഞ്ഞു.പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വിനോദ് അബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

also read :ത്രിപുര നിയമസഭയിൽ ഇരുപക്ഷങ്ങളും തമ്മിൽ കയ്യാങ്കളി , അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News