മോദിയുടെ മണി പവറിൽ ചുരുക്കം ചില മാധ്യമപ്രവർത്തകർ മാത്രമേ വീഴാതിരുന്നിട്ടുള്ളൂ എന്ന് മുൻ കാരവാൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ്. അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ വച്ചാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
2013 – 2014 കാലഘട്ടത്തിൽ ദേശീയ തലത്തിൽ മാധ്യമങ്ങൾ തമ്മിൽ വലിയ മത്സരമുണ്ടായിരുന്നു. ഒരു വാർത്ത ഏതെങ്കിലും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്താൽ ആ വാർത്തയുടെ തുടർന്നുള്ള പുരോഗതികൾ വാർത്തയാക്കുന്നതിന് മറ്റ് മാധ്യമങ്ങൾ വളരെ പ്രാധാന്യം നൽകിയിരുന്നു.
Also read:ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം
ആ കാലഘട്ടത്തിന് ശേഷം ഏത് രാഷ്ട്രീയ പാർട്ടി ആണോ കൂടുതൽ പണം ചെലവഴിക്കുന്നത് അവർക്കനുസൃതമായി മാധ്യമങ്ങൾ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൂടാതെ പല മാധ്യമ എഡിറ്റർ സ്ഥാനങ്ങളിൽ നിന്നും ആളുകളെ മാറ്റുന്ന സാഹചര്യവും ഉണ്ടായി. ആ കാലഘട്ടത്തിൽ വളരെ ചുരുക്കം ചില എഡിറ്റേഴ്സ് മാത്രമേ മോദിയുടെ മണി പവറിൽ വീഴാതിരുന്നിട്ടുള്ളൂ- വിനോദ് ജോസ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here