പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകും: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗം കൂടി ചേരും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ഇതൊരു രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.അത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

Also Read: കുട്ടനാടന്‍ മേഖലയില്‍ കരയിലും വെള്ളത്തിലും മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍

ഹയര്‍സെക്കണ്ടറിയില്‍ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,901 പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ 20,431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 12,945 പേരും അടക്കം ആകെ 3,20,683പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News