‘കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്’; കത്ത് ലഭിച്ചത് കെ. സുരേന്ദ്രന്

കേരള സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ച കത്ത് കെ. സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഒരാഴ്ച മുന്‍പാണ് കത്ത് ലഭിച്ചതെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറുമുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലെ യുവം പരിപാടിയിലും, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration