സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും  ഡി എ അടച്ചു തീർക്കുന്നതിലും പറഞ്ഞ വാക്കിൽ മാറ്റമുണ്ടാകില്ല; മുഖ്യമന്ത്രി

cm pinarayi vijayan

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും  ഡി എ അടച്ചു തീർക്കുന്നതിലും പറഞ്ഞ വാക്കിൽ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത് വേഗത്തിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ വിഭാഗത്തെ ശത്രുക്കളായി കാണുന്ന മനോഭാവം LDF സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ, ചിലത് ചാർത്തി നൽകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളിൽ തീരുമാനമെടുക്കുന്നത് വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് ജീവനക്കാരെ ഓർമ്മപ്പെടുത്തി.

ALSO READ; കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേ‍ഴ്സിന് നോട്ടീസ്

അതേസമയം, പറഞ്ഞ വാക്ക് പാലിക്കുന്നവരാണ് LDF സർക്കാരെന്നും, ജീവനക്കാരുടെ ഡിഎ കൊടുത്ത് തീർക്കുമെന്നും, ശമ്പള പരിഷ്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്കുള്ളക ക്ഷേമപെൻഷനും കുടിശികയടക്കം കൊടുത്ത് തീർക്കുമെന്നും മുഖമന്ത്രി വ്യക്തമാക്കി.കെട്ടിടോദ്ഘാടനത്തിന് മുന്നോടിയായി വേദിയിൽ ജീവനക്കാർ സംഘഗാനം അവതരിപ്പിച്ചു. പരിപാടിയുടെ സ്വാഗത ഗാനത്തെ ചൊല്ലി വലിയ വിവാദം സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചിരുന്നു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News