ഏക സിവിൽ കോഡിലുടെ തുല്യത ഉണ്ടാവില്ല: സിപിഐഎം

ഏക സിവിൽ കോഡ് നടപടിലാക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നതിനിടയിൽ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ഏക സിവിൽ കോഡിലുടെ തുല്യത ഉണ്ടാവില്ലെന്ന് പിബി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് 2024ലെ ലോക്സഭ തെ തെരഞ്ഞെടുപ്പിൽ തടയണം. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണം. പട്നയിലെ യോഗത്തിൽ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനമെന്നും പിബി തീരുമാനങ്ങൾ അറിയിച്ചു കൊണ്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.അത് എങ്ങനെ വേണം എന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: “നിർമ്മൽ മാധവ് “, അന്ന് ഉമ്മൻചാണ്ടി അനധികൃതമായി പ്രവേശനം നൽകിയ കെഎസ്‌യുക്കാരൻ; ഇന്ന് ക്വട്ടേഷൻ പ്രതി

ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തെരഞ്ഞെടുപ്പ് സഹകരണ ചർച്ചകൾ ഉടൻ തുടങ്ങണമെന്നും എന്നും പിബി ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങളിളും സിപിഐഎo പിബി ആശങ്ക അറിയിച്ചു.ഡബിൾ എൻജിൻ ബിജെപി സർക്കാർ പൂർണ്ണ പരാജയമാണ്. അമിത് ഷാ മണിപ്പുരിൽ സന്ദർശനം നടത്തിയെങ്കിലും സമാധാനം പുന:സ്ഥാപിക്കാനായില്ല എന്നും യെച്ചൂരി കുറ്റപ്പെടുത്തി.

Aalso read: ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി; മറുനാടന് വീണ്ടും തിരിച്ചടി

ചൈനയെ ഒറ്റപെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനീക സഹകരണവും പുലർത്തുന്നത്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ബൈഡൻ സർക്കാർ ഉയർത്തിയില്ലെന്നും സിപിഐഎം പിബി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News