യു എ ഇ യിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷമുള്ള താമസ – വീസാ നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ലെന്ന് വ്യക്തമാക്കി അധികൃതർ.സെപ്റ്റംബർ ഒന്നിന് ശേഷമുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ഈടാക്കും. ഡിസംബർ 31ന് പൊതുമാപ്പ് അവസാനിച്ചാൽ നിയമലംഘകർക്കെതിരെയുള്ള നടപടി കർശനമാക്കുമെന്നും ഐസിപി വ്യക്തമാക്കി.
വീസ കാലാവധി കഴിഞ്ഞവർക്ക് താമസം നിയാമനുസൃതമാക്കാനും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമായി സെപ്റ്റംബർ ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രണ്ട് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. എന്നാൽ ഇക്കാലയളവിനുള്ളിൽ വരുത്തിയ നിയമലംഘങ്ങൾക്കൊന്നും പൊതുമാപ്പിന്റെ ഇളവുകൾ ബാധകമല്ല. നിയമലംഘങ്ങൾക്ക് പിഴ അടയ്ക്കേണ്ടിവരും. സെപ്റ്റംബർ ഒന്നിന് ശേഷം ഒളിച്ചോടുകയോ, ജോലി ഉപേക്ഷിച്ച് മുങ്ങുകയോ ചെയ്തതിന്റെ പേരിൽ അഡ്മിനിസ്ട്രേറ്റീവ് കേസുകളിൽ ഉൾപ്പെട്ട വ്യക്തികൾക്കും ഇളവ് ലഭിക്കില്ല. ജിസിസി രാജ്യങ്ങൾ നാടുകടത്താൻ വിധിച്ചവർക്കും ഇളവ് ബാധകമല്ല.
ALSO READ; ഒമാന്റെ 54ാം ദേശീയ ദിനാഘോഷം ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടന്നു
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും പൊതുമാപ്പിന് പരിഗണിക്കില്ല. ഇത്തരക്കാർ തുടർനടപടികൾക്ക് വൈലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് എഫേഴ്സ് വകുപ്പിനെയാണ് സമിപ്പിക്കേണ്ടതെന്നും ഐസിപി വ്യക്തമാക്കി. അതേസമയം പൊതുമാപ്പ് എല്ലാവരും പരാമാവധി പ്രയോജനപ്പെടുത്തണമെന്നും നിയമലംഘകർക്ക് ഇത്തരത്തിലൊരു അവസരം ഇനി ലഭിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പിഴ കൂടാതെ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം പിന്നീട് യുഎഇയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കുകളൊന്നും ഇല്ല എന്നതുമാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും യുഎഇ വ്യക്തമാക്കി.
ഇതിനോടക്കം പതിനായിരങ്ങളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താനുള്ള അവസരം വരെ രാജ്യം ഒരുക്കി നൽകിയിരുന്നു. അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തിൽ നിന്ന് ഒട്ടേറെ കമ്പനികളാണ് ഇതിനകം ജീവനക്കാരെ റിക്രൂട്ട് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here