അഴിമതിയോട് സന്ധിയില്ല സമരം ചെയ്യും; സച്ചിന്‍ പൈലറ്റ്

അശോക് ഗഹ്‌ലോട്ട് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്. അഴിമതിയോട് സന്ധിയില്ല സമരം ചെയ്യുമെന്ന് പൈലറ്റ് പിതാവിന്റെ ഓര്‍മ്മദിനത്തില്‍ പറഞ്ഞു. അതേ സമയം സച്ചിന്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളിലേക്ക് സച്ചിന്‍ പോയില്ല

തന്റെ നിലപാടുകളില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. തന്റെ ശബ്ദം ദുര്‍ബലമല്ലെന്നും അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ നിന്ന് പുറകോട്ടു പോകില്ലെന്നും പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സച്ചിന്‍ പ്രഖ്യാപിച്ചു. യുവാക്കളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ല. സംശുദ്ധ രാഷ്ട്രീയത്തിനും സത്യത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞദിവസം സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയിലും സച്ചിന്‍ ഇതേ നിലപാട് അറിയിച്ചിരുന്നു. ഗെലോട്ട് സര്‍ക്കാരിനെതിരെ ഏപ്രില്‍ 11ന് ഏകദിന നിരാഹാരവും മെയ് 11ന് അഞ്ചുദിവസം നീണ്ട പദയാത്രയും നടത്തിയ സച്ചിന്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ അത്തരം പ്രഖ്യാപനങ്ങളിലേക്ക് സച്ചിന്‍ പോയില്ല. അനുനയ നീക്കത്തിന്റെ ഭാഗമായി നിലവില്‍ സച്ചിന്‍ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കം കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഗെലോട്ട് അറിയിച്ച്ചിട്ടുണ്ട്. കഴിഞ്ഞമാസം കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ ഇരുവരെയും അനുനയിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും അത് ഫലം കണ്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ് സച്ചിന്റെ ആരോപണങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News