വളരെ കുറച്ചുകാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത നടനാണ് ഷെയ്ന്‍ നിഗം. ചെയ്ത കഥാപാത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പല വിവാദങ്ങളിലും അകപ്പെട്ട നടന്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വിവാദങ്ങളിലൊന്നും അധികം ശ്രദ്ധിക്കാറില്ലെന്നാണ് ഷെയ്‌ന്റെ പ്രതികരണം. ഇപ്പോള്‍ എല്ലാത്തില്‍ നിന്നും കുറേയൊക്കെ അകന്നു നില്‍ക്കുകയാണ്. കമന്റുകളൊന്നും കൂടുതല്‍ ശ്രദ്ധിക്കാറില്ല. നമ്മള്‍ക്കൊക്കെ ഒരു സമയം ഉണ്ട്. നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ഒരുപാട് ആളുകളുണ്ടാവും. അതിലൊന്നും കൂടുതല്‍ ശ്രദ്ധ നല്‍കാതിരിക്കുന്നതാണ് നല്ലത്.
‘നമ്മുടെ ജോലി ചെയ്ത് മുന്നോട്ട് പോവുക, അതാണ് നല്ലത്. ഈ വിവാദങ്ങളുണ്ടായി അതിന് ശേഷം വന്ന സിനിമയാണ് ആര്‍ഡിഎക്‌സ്. ആ സിനിമ വിജയച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ. എന്റെ വിധി തന്നെ വേറെ ആകുമായിരുന്നു. അപ്പോള്‍ അത് എനിക്ക് വേണ്ടി ദൈവം ചെയ്തു തന്നതല്ലേ. എനിക്ക് മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി. ദൈവം സഹായിക്കുന്നിടത്തോളം ഞാന്‍ അന്നും ഇന്നും ഇനി എന്നും എന്റെ ജോലി ആത്മാര്‍ഥമായി ചെയ്യും’- ഷെയ്ന്‍ പറയുന്നു.
എന്നാല്‍ ഈ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര അത്ര എളുപ്പമല്ല. അതിന് കാരണമുണ്ട്. ഇത് എന്നേക്കാള്‍ പവര്‍ഫുള്ളായ ആള്‍ക്കാരുമായുള്ള കലഹമാണ്. അത് വലിയ വലിയ പ്രശ്‌നങ്ങളിലേക്ക് പോകുമ്പോള്‍ നമുക്ക് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയൂ. നമ്മുടെ ഭാഗം എപ്പോഴും വിശദീകരിക്കാന്‍ കഴിയില്ല. പക്ഷേ പണ്ട് ഞാന്‍ അത് ചെയ്തിട്ടുണ്ട്. എന്റെ മുടി മുറിക്കല്‍ പ്രശ്‌നം വന്നപ്പോഴൊക്കെ എന്റെ ഭാഗം പറയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഞാന്‍ സൈലന്റായി ഇരുന്നു. നടക്കുന്നിടത്തോളം നടക്കട്ടെ, പറയുന്നവര്‍ പറയട്ടെ, ഒരുനാള്‍ പറഞ്ഞ് തീരുമല്ലോ അന്നേരം നോക്കാം…ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here