തിരുവനന്തപുരത്ത് കുഞ്ഞിനെ വിറ്റ സംഭവം, വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കുമെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ്‌ കുമാർ. നടന്നത് ഗൗരവതരമായ സംഭവമാണെന്നും കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കും എതിരെ ശക്തമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വില്‍പ്പനയ്ക്ക് പിന്നില്‍ ഇടനിലക്കാരുണ്ടോ എന്നും  എല്ലാ വശങ്ങളും പരിശോധിക്കണമെന്നും  പൊലീസിന് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. ഇന്നലെയാണ് നവജാത ശിശുവിനെ തൈയ്ക്കാട് ആശുപത്രിയില്‍ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത്.

കരമന സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. മക്കളില്ലാത്തതിനാലാണ് പതിനൊന്ന് ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത് എന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവുമായി രണ്ടു വര്‍ഷത്തെ പരിചയം.തന്റെ അവസ്ഥ കൊണ്ടാണ് കുഞ്ഞിനെ ചോദിച്ചതെന്നും സ്‌നേഹബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ തന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ ഭര്‍ത്താവാണ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി മൂന്നുലക്ഷം രൂപ നല്‍കി. കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയോട് പറഞ്ഞിരുന്നു. ഗര്‍ഭം ധരിക്കാമെന്ന് അവര്‍ തന്നോട് പറഞ്ഞതായും കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News