‘ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ ഉണ്ടാകും’: മന്ത്രി കെ രാജൻ

ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം ശക്തമായതും അതിതീവ്രമായതുമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ. ഉച്ചയ്ക്ക് വന്ന അലർട്ട് പ്രകാരം നാളെ കണ്ണൂർ വയനാട് ജില്ലകളിൽ ഓറഞ്ച് ആണെന്നും അലർട്ട് എപ്പോഴും മാറാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു എന്ന സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:20 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; നാഗാലാന്റില്‍ ഇത് നിര്‍ണായകം?

‘ കൂടുതൽ തീവ്ര മഴയാണ് പെയ്യുന്നത്. അളവിൽ കൂടുതൽ മഴ ലഭിക്കുന്നു. 24 മണിക്കൂറിനുള്ളിൽ കാലവർഷ സീസണിലെ ഏറ്റവും വലിയ മഴയാണ് ലഭിച്ചത്. 69.6 മില്ലി ലിറ്റർ മഴ ലഭിച്ചു. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ കണക്ക്. കോട്ടയം ജില്ലയിലെ എടന്നൂരിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.

ഡാമുകൾ ഉള്ളയിടങ്ങളിൽ അപകടകരമായ സാധ്യതകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുറന്ന ഡാമുകളിൽ ആവശ്യമായ വെള്ളം മാത്രമേ പോകുന്നുള്ളൂ. 9 ജില്ലകളിൽ എൻഡിആർഎഫ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഓറഞ്ച് ബുക്കിലെ നടപടിക്രമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി. അപകടകരമായ നിൽക്കുന്ന മരങ്ങൾ പൂർണമായി മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also read:ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവം : കേന്ദ്രത്തിനെതിരായ വാര്‍ത്തകളിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് കെജെ ജേക്കബ്

ആവശ്യമെങ്കിൽ മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തും. മൂന്ന് ദിവസങ്ങളിൽ അവധിയെടുത്തിട്ടുള്ള ഓഫീസർമാർ അവധി ഒഴിവാക്കണം. സോഷ്യൽ മീഡിയയിൽ അനാവശ്യ പ്രതികരണങ്ങൾ നടത്തരുത്. യാഥാർഥ്യമല്ലാത്ത കാര്യങ്ങൾ പറയാൻ ശ്രമിക്കരുത്.
അങ്ങനെ ഉണ്ടായാൽ കളക്ടർമാർ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’ – മന്ത്രി കെ രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News