കൊച്ചിയിൽ ആസിഡ് മഴയില്ല, നടക്കുന്നത് വ്യാജ പ്രചാരണം  

കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി വ്യക്തമാക്കി.

ആസിഡ് മഴ സംബന്ധിച്ച ആശങ്കകള്‍ വേണ്ടെന്നും അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ലെന്നും ബോർഡ് കൂട്ടിച്ചേർത്തു.

കടമ്പ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടര്‍ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും കടലിന്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ പുക ഭൂരിഭാഗവും കാറ്റിനാല്‍ ഇല്ലാതായെന്നും എഞ്ചിനീയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News