ഈ 5 ഫലവർഗങ്ങൾ നിങ്ങളുടെ ദന്താരോഗ്യം മെച്ചപ്പെടുത്തും

FRUITS GOOD FOR TEETH

രണ്ട് നേരം പല്ല് തേച്ചാൽ നമ്മുടെ പല്ലും വായയും ശുദ്ധിയോടും ആരോഗ്യത്തോടെയും ഇരിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ വായുടെ ആരോഗ്യം നമ്മുടെ ഭക്ഷണക്രമവുമായും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ദന്താരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങൾ സ്വാഭാവികമായി പല്ലുകളുടെയും മോണകളുടെയും ശക്തിയും വൃത്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ഇവയിൽ, ഏറ്റവും പ്രധാനപ്പെട്ടതും അവശ്യ വിറ്റാമിനുകളും ധാതുക്കളും വിതരണം ചെയ്യുന്നതുമായ ഒന്നാണ് പഴങ്ങൾ. പല പഴങ്ങൾക്കും സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചില പ‍ഴങ്ങൾ ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ചിലതാകട്ടെ പല്ലുകൾ നശിക്കുന്നത് തടയാനും സഹായിക്കുന്നു.

ALSO READ; ‘ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്, ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷം’: ടിക്കറ്റ് വിറ്റ ഏജന്‍റ്

ഏതൊക്കെയാണ് നമ്മുടെ ദന്താരോഗ്യത്തെ സംരക്ഷിക്കുന്ന പഴങ്ങൾ എന്ന് നോക്കാം:

1. ആപ്പിൾ – പലപ്പോഴും ‘പ്രകൃതിയുടെ ടൂത്ത് ബ്രഷ്’ എന്ന് വിളിക്കപ്പെടുന്ന ആപ്പിൾ മോണകളെയും പല്ലുകളെയും ഉത്തേജിപ്പിക്കുന്നു. ആപ്പിളിന്‍റെ ക്രഞ്ചി ടെക്സ്ചർ നമ്മളെ നന്നായി ചവക്കാൻ സഹായിക്കുന്നു, ഇത് ഉമിനീർ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഉമിനീർ പ്രകൃതിദത്തമായ ശുദ്ധീകരണ ഏജന്‍റായി  പ്രവർത്തിച്ച് ഭക്ഷണ അവശിഷ്ടങ്ങളെയും ദോഷകരമായ ബാക്ടീരിയകളെയും കഴുകിക്കളയുന്നു. ആപ്പിളിൽ നാരുകളും ധാരാളമുള്ളതിനാൽ ചവയ്ക്കുമ്പോൾ പല്ല് വൃത്തിയാക്കാനും ഇത് സഹായിക്കുന്നു.

2. സ്ട്രോബെറി – സ്ട്രോബെറി ചെറുതാണെങ്കിലും ദന്താരോഗ്യത്തിന്‍റെ കാര്യത്തിൽ വമ്പനാണിവൻ. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള സ്ട്രോബെറി കൊളാജൻ ഉൽപാദനം വർദ്ധിപ്പിച്ച് മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകമാണ്. കൂടാതെ മോണയുടെ കേടുപാടുകൾ തീർക്കാൻ കൊളാജൻ സഹായിക്കുന്നു. സ്ട്രോബെറിയിൽ മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത്
പ്രകൃതിദത്തമായി പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന ഏജന്‍റായി പ്രവർത്തിക്കുന്നു.

ALSO READ; വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

3. കിവി – സ്ട്രോബെറി പോലെ തന്നെ വിറ്റാമിൻ സി ധാരാളമുള്ള പ‍ഴമാണ് കിവിയും. കിവി പല്ലുകളെ സപ്പോർട്ട് ചെയ്യുന്ന കോശങ്ങളെ  ശക്തിപ്പെടുത്തി മോണയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഉയർന്ന ആളവിലുള്ള വിറ്റാമിൻ സി മോണയിൽ രക്തസ്രാവം തടയുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

4. ഓറഞ്ച് – ഓറഞ്ചുകൾ ഉയർന്ന വിറ്റാമിൻ സി അടങ്ങിയ പ‍ഴങ്ങളാണ്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മോണരോഗം പോലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. മോണയുടെ ഘടന നിലനിർത്താൻ ആവശ്യമായ കൊളാജൻ ഉൽപാദനത്തിലും ഓറഞ്ച് സഹായിക്കുന്നു.

5. പൈനാപ്പിൾ – പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന പ്രകൃതിദത്ത എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദന്താരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ബ്രോമെലൈൻ വായിലെ ആസിഡുകളെ നിർവീര്യമാക്കുകയും പല്ലിന്‍റെ ഇനാമലിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News