ബൈക്കുകളുടെ മൈലേജ് എന്നത് ഒരു മിഡിൽ ക്ലാസ് കുടുംബം ഏറ്റവുമധികം പ്രാധാന്യം നൽകുന്ന കാര്യങ്ങളിലൊന്നാണ്. ഇന്ധനവില വളരെ വേഗത്തിൽ കുതിച്ചുയരുമ്പോൾ വേഗത്തിൽ പോക്കറ്റ് കാലിയാകാതെയിരിക്കാൻ മൈലേജുള്ള ഒരു വാഹനം അത്യാവശമാണ്.
ദിവസേനയുള്ള ഉപയോഗത്തിനും മറ്റും മൈലേജ് ഏറെ ലഭിക്കുന്നു വാഹനങ്ങൾ തെരഞ്ഞെടുക്കാനാണ് നമ്മൾ ശ്രമിക്കാറുള്ളത്. ഇതാ ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം ഇന്ധനക്ഷമത ലഭിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റ്.
ഹോണ്ട CD 110 ഡ്രീം ഡീലക്‌സ്: 74,401 രൂപ എക്സ്ഷോറൂം വില വരുന്ന ഈ വാഹനത്തിന് 10 വർഷത്തെ വാറണ്ടി കൂടി ലഭിക്കുമെന്ന് കേട്ടാൽ ഞെട്ടില്ലെ. അതേ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഇതിന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഈ കമ്മ്യൂട്ടർ ബൈക്കിന് 65 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Also Read: ക്രിസ്മസിനു കാർ വാങ്ങാൻ പ്ലാനുണ്ടോ? ആറു മാസത്തേക്ക് ഫ്രീ ആയി ചാർജ് ചെയ്യാം; വമ്പൻ ഓഫറുമായി ടാറ്റ
ബജാജ് ഫ്രീഡം 125: ബജാജിന്റെ സിഎൻജി ബൈക്കാണ് ബജാജ് ഫ്രീഡം 125 ലോകത്തിലെ ആദ്യത്തെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോട്ടോർബൈക്കാനിത്. സിഎൻജിക്കും പെട്രോളിനുമായി ഡ്യുവൽ ഫ്യുവൽ ടാങ്കുകളാണ് ഈ വാഹനത്തിൽ ബജാജ് ഒരുക്കിയിരിക്കുന്നത്. സിഎൻജിയിൽ കിലോമീറ്ററിന് 1 രൂപ മാത്രമാണ് ചെലവ് വരുന്നത്. പെട്രോളിന് ലിറ്ററിന് 65 കിലോമീറ്റർ മൈലേജാണ് ബജാജ് ഫ്രീഡം അവകാശപ്പെടുന്നത്.
ബജാജ് പ്ലാറ്റിന 110: നമ്മുടെ മനസുകളിൽ മൈലേജിന്റെ പര്യായമാണ് പ്ലാറ്റിന. 71,354 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറും വില. 70 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.
Also Read: ക്രിസ്മസ് അടിപൊളിയാക്കാം; വൻ ഓഫറുകളുമായി കിയ
ഹീറോ സ്‌പ്ലെൻഡർ പ്ലസ്: പ്ലാറ്റിന മൈലേജിന്റെ പര്യായമാണെങ്കിൽ ബൈക്കുകളിൽ മൈലേജിന്റെ രാജാവാണ് സ്പ്ലെൻഡർ. ഈ കമ്മ്യൂട്ടർ
മോട്ടോർസൈക്കിളിന് ലിറ്ററിന് 80.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാദഗ്ദാനം ചെയ്യുന്നത്.
ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്: ഇന്ത്യയിൽ ഏറ്റവുമധികം മൈലേജുള്ള ബൈക്കാണ് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്. 75,541 രൂപ മുതൽ 78,541 രൂപ വരെ വില വരുന്ന വാഹനത്തിന് 86 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വണ്ടിയുടെ ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ (ETFi) സാങ്കേതികവിദ്യയുള്ള 110 സിസി എഞ്ചിൻ ഇന്ധനക്ഷമത 15 ശതമാനം വരെ മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here