മഹാരാഷ്ട്ര സർക്കാർ; മുംബൈയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്ഥാനമേൽക്കുന്നവർ ഇവർ മാത്രം

maharashtra government formation

മഹാരാഷ്ട്രയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ മുംബൈയിൽ നടക്കുന്നതിനിടെയാണ് സഖ്യ കക്ഷിയായ ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയെ ആരോഗ്യ കാരണങ്ങളാൽ നിർണായക യോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടു നിന്നത്. ഡിസംബർ 5ന് മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് ആസാദ് മൈതാനത്ത് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മഹാരാഷ്ട്രയിൽ 10 ദിവസം കഴിഞ്ഞിട്ടും മഹാസഖ്യത്തിന് വൻ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരിച്ചിട്ടില്ലെന്നത് ‘ഒരുമിച്ച് നിന്നാൽ സുരക്ഷ’യെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിൽ ജയിച്ച സഖ്യത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. വകുപ്പുകളെ ചൊല്ലിയുള്ള തർക്കമാണ് പ്രധാനമായി ധാരണയിലെത്താൻ കഴിയാതെ തീരുമാനങ്ങൾ നീളുവാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബിജെപി നിയമസഭാ കക്ഷി യോഗം നാളെ ചേരും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും കേന്ദ്ര നിരീക്ഷകരായി ബിജെപി നിയമിച്ചിരിക്കയാണ്. ഇവരുടെ സാന്നിധ്യത്തിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. തുടർന്ന് പേര് സംബന്ധിച്ച വിവരം പാർട്ടി നേതാക്കൾക്ക് നൽകും. അതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുന്നത്.

ഇതിന് മുന്നോടിയായി മഹായുതിയിലെ മൂന്ന് ഘടകകക്ഷി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുമായി മുംബൈയിൽ നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് ഷിൻഡെയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് റദ്ദാക്കിയത്. മഹായുതിയുടെ യോഗം നാളെ ചേരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News