അടിയോടടി… ‘ഈ കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടത്തിയേനെ’: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്നലെ ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ സണ്‍റൈസേഴ്‌സ് നടത്തിയ ബാറ്റിംഗ് കണ്ട് ഞെട്ടി നില്‍ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ ഹൈദരാബാദിന്റെ ഓപ്പണിങ് ജോഡികളായ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ്മ കൂട്ടുകെട്ടിന്റെ ബ്ലാസ്റ്റിംഗ് ഇന്നിങ്സിനെ പ്രകീര്‍ത്തിച്ച് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയിരിക്കുകയാണ്.

‘വിനാശകരമായ ഓപ്പണിങ് പങ്കാളിത്തമാണ് കണ്ടത്. ഈ കുട്ടികള്‍ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇവര്‍ സ്‌കോര്‍ 300 കടത്തിയേനെ’ എന്നും സച്ചില്‍ എക്സില്‍ കുറിച്ചു. ലഖ്നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വെറും 58 പന്തുകളിലാണ് ഹെഡ്-ശര്‍മ്മ സഖ്യം അടിച്ചെടുത്തത്. വെറും 9.4 ഓവറില്‍ കളി തീര്‍ത്ത ട്രാവിഡ് ഹെഡും അഭിഷേക് ശര്‍മ്മയും ഹൈദരാബാദിന് 10 വിക്കറ്റിന്റെ അനായാസ വിജയമാണ് നേടിക്കൊടുത്തത്.

Also Read: ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധം; കൊച്ചി ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കി

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെടിക്കെട്ടിന്റെ പൂരത്തിനാണ് സണ്‍റൈസേഴ്സിന്റെ ഹെഡും അഭിഷേകും തിരികൊളുത്തിയത്. സിക്സറുകളും ബൗണ്ടറികളും തുരുതുരാ പറന്നപ്പോള്‍ ലഖ്നൗ നിഷ്പ്രഭരായിപ്പോയി. 30 പന്തുകളില്‍ നിന്നും എട്ടു സിക്സറുകളും എട്ടു ബൗണ്ടറികളും സഹിതം ട്രാവിഡ് ഹെഡ് 89 റണ്‍സ് അടിച്ചു കൂട്ടി. 296.66 സ്ട്രൈക്ക് റേറ്റിലായിരുന്നു ഹെഡ്ഡിന്റെ മാസ്മരിക പ്രകടനം. ജയത്തോടെ 14 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News