കുട്ടികളുടെ സുരക്ഷയിലും ഈ കാറുകൾ മുന്നിൽ തന്നെ

ഒരു കാർ വാങ്ങുമ്പോൾ മുതിർന്നവരുടെ സുരക്ഷക്കൊപ്പം കുട്ടികളുടെ സുരക്ഷയും പ്രധാനപെട്ടതാണ്. ഇന്ത്യൻ വിപണിയിൽ കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ കാറുകൾ ക്രാഷ് ടെസ്റ്റുകളിലെ റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സുരക്ഷയിൽ ഏറ്റവും മുന്നിൽ ടാറ്റയാണ്. ടാറ്റയുടെ നെക്‌സോണിന് റേറ്റിംഗിൽ കുട്ടികളുടെ സംരക്ഷണത്തിന് പൂർണ്ണ മാർക്ക് ആണ് ലഭിച്ചിരിക്കുന്നത്. ഒന്നിലധികം എയർബാഗുകളും ISOFIX ചൈൽഡ് സീറ്റ് ആങ്കറുകളും കാരണം ആനി ഈ റേറ്റിംഗ്. നെക്‌സോണിൻ്റെ എക്‌സ്‌ഷോറൂം വില 7.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത് .ടാറ്റയുടെ എൻട്രി ലെവൽ മോഡലായ പഞ്ചിലും കുട്ടികളുടെ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഫോർ സ്റ്റാർ റേറ്റിങ്ങ് ആണ്. 6 ലക്ഷം രൂപ മുതല്‍ 10.20 ലക്ഷം രൂപ വരെയാണ് ഐസി എഞ്ചിന്‍ മോഡലുകളുടെ വില.നിലവില്‍ ഇന്ത്യല്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ പഞ്ച് ഇവി.

ALSO READ: സോണിയഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണാകും; തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ

അതുപോലെ ഫോക്സ്‌വാഗൺ വെർട്ടിസ് മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി മുഴുവൻ പോയിൻ്റുകളും നേടിയിരുന്നു. വെർട്ടിസിന് ഇപ്പോൾ അതിൻ്റെ ലൈനപ്പിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. 11.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

സ്‌കോഡ സ്ലാവിയയും മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിന് മുഴുവൻ പോയിൻ്റുകളും നേടിയിട്ടുണ്ട്. എയർബാഗുകൾ, ബോഡി ഡിസൈൻ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവക്കും സ്ലാവിയ മുന്നിലാണ്. 11.63 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി വെർണയും സേഫ്റ്റിയിൽ മുന്നിലാണ്. മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഫുൾ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി. പുതുക്കിയ പതിപ്പിലും കൂടുതൽ സുരക്ഷയുണ്ട്.6 എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി വരുന്നുണ്ട്. 11 ലക്ഷം രൂപ മുതൽ എക്‌സ് ഷോറൂം വിലയുണ്ട്.

ALSO READ: പാട്ടിന്റെ വരിയോ പേരോ ഓർമയില്ലേ? എന്നാൽ ഈണം കൊണ്ട് കണ്ടെത്താം, പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News