തിരുവനന്തപുരം-കൊല്ലം യാത്രയില്‍ ആ ട്രെയിനുകളുടെ വേഗത്തെ മറികടക്കാന്‍ വന്ദേഭാരതിനായില്ല

കാത്തിരിപ്പിനൊടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ടയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10 ന് യാത്ര ആരംഭിച്ച വന്ദേഭാരത് ഏഴ് മണിക്കൂര്‍കൊണ്ടാണ് കണ്ണൂരില്‍ എത്തിയത്. ഏഴിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരുന്ന ട്രെയിന്‍ ആദ്യ സ്റ്റോപ്പായ കൊല്ലത്ത് എത്തിയത് അന്‍പത് മിനിട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇതേ സമയമെടുത്ത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന ആദ്യ ട്രെയിനല്ല വന്ദേഭാരത്. അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന നാല് ട്രെയിനുകള്‍ കൂടിയുണ്ട്. ആ ട്രെയിനുകളെ മറികടക്കാന്‍ വന്ദേഭാരതിന്റെ വേഗത്തിനായില്ല. ഇതുകൂടാതെ തിരുവനന്തപുരം-കൊല്ലം യാത്ര 52, 53, 55 മിനിട്ടില്‍ ഫിനിഷ് ചെയ്യുന്ന ട്രെയിനുകള്‍ കൂടിയുണ്ട്. ആ ട്രെയിനുകള്‍ കൂടി ഇവിടെ പരിചയപ്പെടാം.

Also Read: മരണമില്ലാത്ത അവസ്ഥയിലേക്ക് മനുഷ്യനെത്തുമെന്ന് പ്രവചനം, ചർച്ച കൊഴുക്കുന്നു

അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ഓടിയെത്തുന്ന നാല് ട്രെയിനുകളില്‍ ഒന്ന് കൊച്ചുവേളി- കോര്‍ബ എക്‌സ്പ്രസാണ്. പുലര്‍ച്ചെ 6.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 7.5 നാണ് കൊല്ലത്ത് എത്തുന്നത്. ഇത് കൂടാതെ കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരീബ് രഥ് എക്‌സ്പ്രസ്, കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പുര്‍ എ.സി എക്‌സ്പ്രസ് എന്നിവയും അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തും. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ 52 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ട്രിവാന്‍ഡ്രം-നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ യാത്രാ സമയം 53 മിനിട്ടാണ്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, ജന്‍ ശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്. അരോണൈ എക്‌സ്പ്രസ്, അമൃത്‌സര്‍ എക്‌സ്പ്രസ്, ഗരീബ് രഥ് എക്‌സ്പ്രസ്, ഷാലിമാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നിവ 55 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ഈ ട്രെയിനുകളില്‍ ചിലത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലത് കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്.

Also Read: യേശുവിനെ കാണാന്‍ കാട്ടില്‍ പോയി പട്ടിണി കിടന്ന നാലു പേര്‍ മരിച്ചു

കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. പാലക്കാട് എത്തിയ ട്രെയിന് വന്‍സ്വീകരണമായിരുന്നു ബിജെപി നല്‍കിയത്. ബിജെപി വോട്ടുബാങ്ക് ലക്ഷ്യംവച്ചാണ് വന്ദേഭാരതിനെ അടിയന്തരമായി കേരളത്തില്‍ അവതരിപ്പിച്ചതെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. വന്ദേഭാരത് കെറെയിലിന് ബദലല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദന്‍, മന്ത്രി മുഹമമ്ദ് റിയാസ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News