വാഹനങ്ങൾ വാങ്ങാനും അതിൽ മോഡിഫിക്കേഷൻ വരുത്താനും ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാൽ പലപ്പോഴും മോഡിഫിക്കേഷൻ വരുത്തി പുലിവാൽ പിടിക്കുന്ന സംഭവങ്ങളും പതിവാണ്. കാരണം നാം നടത്തുന്ന പല മോഡിഫിക്കേഷനുകളും നിയമാനുസൃതമല്ല. ഏതൊക്കെ മോഡിഫിക്കേഷൻ വരുത്തിയാലാണ് കുറ്റകരമല്ലാത്തതെന്നും കുറ്റകരമാകുന്നതെന്നും അറിഞ്ഞിരിക്കേതുണ്ട്.
ALSO READ: നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു
വാഹനത്തിൻറെ നിറം, എന്‍ജിന്‍, ഹോണ്‍, ഘടന, നമ്പര്‍പ്ലേറ്റ്,സീറ്റ്,റൂഫ്/ ക്രാഷ് ഗാര്‍ഡ്, ഹെഡ്‌ലൈറ്റ്/ ടെയ്ല്‍ ലാംപ്, ടയർ, വീൽ ഇവയിലൊക്കെ മാറ്റങ്ങൾ വരുത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണം. വാഹനത്തിന് ഇഷ്ട നിറം നൽകാമെങ്കിലും ഇതിന് മുൻപായി ആര്‍ടിഒയിൽ നിന്നും അനുമതി വാങ്ങേണം. എന്നാൽ സൈനിക വാഹനങ്ങൾക്കായി നൽകിയിട്ടുള്ള ആര്‍മി ഗ്രീന്‍ നിറം മാത്രം വാഹനങ്ങള്‍ക്ക് നല്കാൻ പാടില്ല. എൻജിന്റെ കാര്യമെടുത്താൽ എൻജിൻ മാറ്റിയെടുക്കുന്നതിന് മുൻപ് ആര്‍ടിഒയിൽ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. മാറ്റിവെക്കുന്ന എന്‍ജിൻ നിലവിലെ എന്‍ജിന്റെ അതേ സ്‌പെസിഫിക്കേഷനിലുള്ളതായിരിക്കേണം. എൻജിൻ മാറ്റി കഴിഞ്ഞാൽ ആർ സി ബുക്കിൽ ആ നമ്പർ പതിപ്പിക്കുകയും ചെയ്യണം.
ALSO READ: ‘എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’; മുഖ്യമന്ത്രി പിണറായി വിജയന്‍
ഹോൺ മാറ്റുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം. 80 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറപ്പെടുവിക്കാൻ പാടുള്ളൂ. അതേസമയം എയര്‍ ഹോണും പ്രഷര്‍ ഹോണും ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. സീറ്റുകളുടെ എണ്ണം കൂട്ടാനോ കുറക്കാനോ പാടില്ല . എന്നാൽ ആര്‍ടിഒയുടെ അനുമതിയോട് കൂടി ശാരീരിക പരിമിതികളുള്ളവർക്കായി സീറ്റുകളില്‍ ചില മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇന്ത്യയിലെ വാഹന നിയമങ്ങള്‍ പ്രകാരം വാഹനങ്ങളുടെ ഘടനയില്‍ മാറ്റങ്ങൾ വരുത്താൻ കഴിയില്ല. മാറ്റങ്ങൾ വരുത്തിയതായി ശ്രദ്ധയിൽ പെട്ടാൽ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും പിഴ ചുമത്താനും രജിസ്ട്രേഷൻ ഇല്ലാതാക്കാനും അധികാരികൾക്ക് കഴിയും. നമ്പര്‍ പ്ലേറ്റുകളിൽ ഫാന്‍സി നമ്പറുകൾ അനുവദനീയമല്ല. വാഹനത്തിന്റെ മുകള്‍ ഭാഗത്ത് സണ്‍റൂഫ് ഘടിപ്പിക്കാനുള്ള അനുമതിയില്ല. ക്രാഷ് ഗാര്‍ഡുകളുള്ള വാഹനങ്ങള്‍ കാണാമെങ്കിലും ഇതിനും നിയമാനുമതിയില്ല. ഹെഡ്‌ലൈറ്റോ ടെയ്ല്‍ ലാംപോ മാറ്റാൻ പാടില്ല. അപകട സാധ്യത മുൻപിൽ കണ്ടുകൊണ്ടാണ് ലൈറ്റുകളുടെ കാര്യത്തില്‍ ഈ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ടയറുകളുടെയും വീലുകളുടേയും കാര്യത്തിൽ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ മാത്രമേ വരുത്താവൂ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here