ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് ഒരു പ്രധാന കാരണമായിരിക്കുകയാണ് ഹൃദയാഘാതം.ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അമിതമായി അടിഞ്ഞുകൂടുമ്പോള്‍് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഹൃദായാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒഴിവാക്കേണ്ട മികച്ച കാര്യങ്ങള്‍ നോക്കാം,
സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക,മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക,ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ ഹൃദായാരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്.
ALSO READ :മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍; ഗാസയിലേക്ക് ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍
അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളില്‍ സമ്മര്‍ദ്ദം ചെലുത്തും, അതിന്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാനും കാരണമാകുന്നു.
പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് പ്രമേഹ രോഗികളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here