കലാഭവനിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന താരമാണ് തെസ്നി ഖാൻ. നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിൽ ഹാസ്യ സ്കിറ്റുകളിൽ തിളങ്ങിയ ഒരു തരാം കൂടെയാണ് തെസ്നി ഖാൻ. ചെറുപ്പ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് എന്ന് നടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശം ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുകയാണ്. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുടെ സെറ്റിൽ വെച്ച് കയ്യില്‍ കാശ് കിട്ടുകയാണെങ്കില്‍ ഒന്നും നശിപ്പിക്കരുതെന്നും നീ നിനക്ക് വേണ്ടി ജീവിക്കണമെന്ന് തസ്‌നി ഖാനോട് മമ്മൂട്ടി പറഞ്ഞു എന്നും ആ വാക്കുകൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും നടി പറയുന്നു.
Also read: ‘ആ വലിയ കുടുംബത്തിൽ നിന്നുമാണ് മരുമകളായി വന്നത്, ദൈവത്തോട് നന്ദി പറയുന്നു’:വിവാഹ തിരക്കിൽ താരകുടുംബം
‘എനിക്ക് ഒരു സമയത്ത് മമ്മൂക്കയുടെ രണ്ടുമൂന്ന് പടങ്ങള്‍ അടുപ്പിച്ച് കിട്ടി തുടങ്ങി. മമ്മൂക്ക പോലും അറിയാതെയാണ് അതൊക്കെ കിട്ടിയത്. ഓരോ പടത്തില്‍ അഭിനയിക്കാന്‍ പോകുമ്പോഴും ‘നീ ഈ പടത്തിലുമുണ്ടോ’ എന്നായിരുന്നു അദ്ദേഹം ചോദിക്കാറുള്ളത്.
അങ്ങനെ രഞ്ജിത്തിന്റെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന സിനിമയില്‍ എനിക്ക് അവസരം ലഭിച്ചു. അതിന് പോയപ്പോള്‍ ‘നമ്മള് അടുപ്പിച്ചുള്ള പടമോ. ഇത് ശരിയാകില്ല’ എന്ന് മമ്മൂക്ക പറഞ്ഞു ചിരിച്ചു. അദ്ദേഹം ഇങ്ങനെയൊക്കെയാണ് സംസാരിക്കുക. പക്ഷെ എന്നെ വലിയ കാര്യമാണ്.
Also read: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ ? ആരാധകരെ ഞെട്ടിച്ച് ആ താരം മുന്നില്‍
ആ സിനിമയുടെ സമയത്ത് മമ്മൂക്ക ഒരു ദിവസം എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘ഇപ്പോള്‍ കുറച്ച് പടമൊക്കെ കിട്ടി തുടങ്ങിയില്ലേ. കയ്യില്‍ കാശ് കിട്ടുകയാണെങ്കില്‍ ഒന്നും നശിപ്പിക്കരുത്. നിനക്ക് വേണ്ടി നീ ജീവിക്കൂ. നിനക്കെന്ന് പറയാന്‍ എന്തെങ്കിലും നീ ഉണ്ടാക്കണം’ എന്ന് പറഞ്ഞു.
ഒപ്പം ‘നിനക്ക് സ്വന്തമായി വീട് ഇല്ലല്ലോ. വേഗം ഒരു വീട് എടുക്കൂ. വീട് എടുത്തെന്ന് ഞാന്‍ അറിയണം’ എന്നും അദ്ദേഹം പറഞ്ഞു. ഉപ്പച്ചി അല്ലാതെ വേറെ ആരും എന്നോട് ഇങ്ങനെ പറഞ്ഞിരുന്നില്ല. ചിലര്‍ വീട് എടുക്കൂവെന്ന് വെറുതെ പറയാറുണ്ട്,’ തെസ്നി ഖാന് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here