തേവലക്കരയില്‍ എല്‍ഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമം

thevalakkara-ldf-police

ചവറ തേവലക്കരയില്‍ എല്‍ഡിഎഫ് നടത്തിയ വിജയാഹ്ളാദ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമം. പ്രകടത്തിന് മുന്നിലേക്ക് ജീപ്പ് ഇടിച്ച് കയറ്റിയ പൊലീസ്, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിയും വീശി. തേവലക്കര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുമായി ശനിഴായ്ച വൈകിട്ടോടെ കോയിവിള ഭരണിക്കാവില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വരുന്നതിനിടയിലാണ് ചവറ സിഐ കെആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ലാത്തിവീശിയത്.

സമാധാനപരമായി രാവിലെ 10 ഓടെ വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് എത്തിയ തെക്കുംഭാഗം എസ് ഐ സായി സേനന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു കാരണവുമില്ലാതെ തട്ടിക്കയറിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ മോഹനക്കുട്ടനെ പിടിച്ച് തള്ളുകയും അറസ്റ്റ് ചെയ്യാനും ശ്രമിച്ചു. എസ്‌ഐയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുക്കുകയും ചെയ്തു.

Read Also: ഭഗത് സിംഗിനെതിരായ ജമാഅത്തെ ഇസ്ലാമിയുടെ പരാമർശം; ഡിവൈഎഫ്ഐ മണ്ണാർക്കാട് പ്രതിഷേധ സദസ് നടത്തി

തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് കള്ളത്തരം പറഞ്ഞ് എസ്ഐ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയില്‍ പ്രവേശിച്ച എസ്ഐ വിവിധ സമയങ്ങളിലായി വോട്ടിംഗ് കേന്ദ്രത്തില്‍ എത്തുകയും ചെയ്തു. ഇതിനിടയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ കള്ളവോട്ട് ശ്രമത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിന് സ്ഥലത്തുണ്ടായിരുന്ന ചവറ എസ്ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിലും ലാത്തിവീശലുണ്ടായി. ലാത്തിയടിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാതൊരു കാരണവുമില്ലാതെ എല്‍ഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ രവീന്ദ്രനും എല്‍ഡിഎഫ് കണ്‍വീനര്‍ ഐ ഷിഹാബും പ്രസ്താവനയില്‍ പ്രതിഷേധിച്ചു. അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടിയ്‌ക്കെതിരെ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും ജി മുരളീധരന്‍, ഐ ഷിഹാബ്, ആര്‍ രവീന്ദ്രന്‍, വി മധു, ടി എ തങ്ങള്‍, എസ് അനില്‍ , വി ഗോവിന്ദപിള്ള, പി ശിവന്‍, മഠത്തില്‍ രാജു എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News