‘ബിജെപിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ അവർ വേട്ടയാടുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ ബിജെപി വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, വിവിധ ജനവിഭാഗങ്ങളെയും ശത്രുപക്ഷത്ത് നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം കൊണ്ടോട്ടി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:‘ബെന്യാമിൻ വിൽപനക്ക് വെച്ചത് ആടുജീവിതമല്ല, നജീബിനെ തന്നെയാണ്’; മൃഗരതി ചര്‍ച്ചയ്‌ക്കിടെ വിമര്‍ശനവുമായി ബഷീര്‍ വള്ളിക്കുന്ന്

‘മദ്യനയവുമായി ബന്ധപ്പെട്ട കേസ് ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. മൊഴി കൊടുത്ത ശരത്ചന്ദ്ര റെഡി എന്ന വ്യവസായി ഇതേ കേസിൽ അറസ്റ്റിലായ ആളാണ്. ജാമ്യം കിട്ടിയത് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്തതിന് ശേഷം. പണം കിട്ടിയപ്പോൾ ജാമ്യാപേക്ഷയെ എതിർത്തില്ല. ശരത്ചന്ദ്ര റെഡി പിന്നെ മാപ്പുസാക്ഷിയായി മൊഴി നൽകി. ജാമ്യത്തിന് 55 കോടി ഇലക്ടറൽ ബോണ്ട് വാങ്ങി ബിജെപി ഇങ്ങനെയാണ് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News