പാലക്കാട് വീട്ടില്‍ക്കയറി പണവും സ്വര്‍ണവും മോഷ്ടിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് വീട്ടില്‍ക്കയറി ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനൊന്നായിരം രൂപയും കവര്‍ന്നു. ബസ് സ്റ്റാന്‍ഡന് സമീപം പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന പാലത്തിങ്കല്‍ പി.ഹംസയുടെ വീട്ടിലാണ് കവര്‍ച്ച. പാലത്തിങ്കല്‍ ഹംസ, ഭാര്യ മുബീന ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മുബീനയുടെ കഴുത്തിലുണ്ടായിരുന്ന ആറ് പവന്റെ സ്വര്‍ണമാല, അലമാരയിലുണ്ടായിരുന്ന വള, പേഴ്സിലുണ്ടായിരുന്ന 3000 രൂപ, മകളുടെ കഴുത്തിലുണ്ടായിരുന്ന മാല, ഹംസയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. പുലര്‍ച്ചെയാണ് മോഷണം.

വീടിനോടു ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്സിന് മുകളില്‍ നിന്ന് ചെറിയ കോണി ഉപയോഗിച്ച് മോഷ്ടാക്കള്‍ രണ്ടാംനിലയിലുള്ള സണ്‍ഷേഡിലേക്ക് കയറി. മുകളിലെ വെന്റിലേറ്റര്‍ സ്‌പേസ് വഴിയാണ് അകത്തു കടന്നത്. മുറികളുടെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസില്‍ പരാതി നല്‍കി. എസ്.ഐ വിവേകിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. ഷൊര്‍ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News