ഉമ്മയുടെ അന്ത്യവിശ്രമസ്ഥാനം പോലും അവര്‍ നശിപ്പിച്ചിരിക്കുന്നു… പ്രതിഷേധം പങ്കുവെച്ച് തബ്രീസ്

ഏറെ ചരിത്ര പ്രാധാന്യമുള്ള ദില്ലി മെഹ്‌റോളിയിലെ അഖോന്ദ്ജി പള്ളിയും മദ്‌റസയും ഖബര്‍സ്ഥാനും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ദില്ലി ഡെവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ) നശിപ്പിച്ചത്. എല്ലാ നിയമങ്ങളെയും കോടതിയെയും വെല്ലുവിളിച്ച് നടത്തിയ നടപടിക്കിടെ ബന്ധുമിത്രാദികള്‍ നോക്കി നില്‍ക്കെയാണ് ഖബര്‍സ്ഥാനുകളില്‍ ബുള്‍ഡോസറുകള്‍ കയറിയിറങ്ങിയത്. ആറ് നൂറ്റാണ്ടുകളായി നിലകൊള്ളുന്ന പള്ളിയും മദ്‌റസയും പൊളിച്ചത് പ്രഭാത പ്രാര്‍ത്ഥനകള്‍ക്കായി വിശ്വാസികള്‍ എത്തും മുമ്പാണ്.

ALSO READ:പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ്; 17 വോട്ടുകൾക്ക് മാണി ഗ്രൂപ്പിലെ ഷാജു വി തുരുത്തൻ വിജയിച്ചു

ഹരിയാനയിലെ റോത്തക്കില്‍ നിന്ന് സമീര്‍ തബ്‌രീസ് ഖാന്‍ മെഹ്‌റോളിയിലേക്ക് എത്തിയത് പള്ളിയും ഖബര്‍സ്ഥാനും പൊളിക്കുന്ന വാര്‍ത്തയറിഞ്ഞാണ്. പള്ളി പൊളിച്ചതിനൊപ്പം ഉമ്മയുടെ ഖബറിടത്തോട് കാണിച്ചിരിക്കുന്ന അനാദരവ് അയാള്‍ക്ക് വലിയ വേദനയാണുണ്ടാക്കിയത്. ഉമ്മയുടെ ഖബറിടത്തില്‍ നിന്ന് ഒരുപിടി മണ്ണെങ്കിലും ശേഖരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും തബ്‌രീസ് പറയുന്നു. ‘ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഖബറുകള്‍ തുറന്നിട്ടിരിക്കുന്നു. ഇത് വല്ലാത്ത അനീതിയാണ്, ഖബറിടത്തിലേക്ക് ഏതെല്ലാമോ വിധേന ഒരു നോട്ടം നോക്കാന്‍ എനിക്ക് സാധിച്ചു, അവര്‍ അതിനുപോലും ഞങ്ങളെ അനുവദിച്ചില്ല. ഉമ്മയെ നഷ്ടപ്പെട്ട വേദനയില്‍നിന്നു തന്നെ ഞാന്‍ ഇപ്പോഴും മുക്തനല്ല, അതിനിടയില്‍ ഇപ്പോള്‍ ഉമ്മയുടെ അന്ത്യവിശ്രമസ്ഥാനംപോലും അവര്‍ നശിപ്പിച്ചിരിക്കുന്നു. എനിക്ക് എങ്ങനെ മനഃസമാധാനം ലഭിക്കാനാണ്’-തബ്‌രീസ് ചോദിക്കുന്നു.

ALSO READ:ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകിയില്ല; കൗമാരക്കാരന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News