കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം

കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമര്‍ദ്ദനം. കൈതചാമുണ്ഡി എന്ന തെയ്യത്തെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരില്‍ ചിലര്‍ തല്ലിയത്.

Also Read: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,400 രൂപ

ഭക്തരെ തെയ്യം ഓടിക്കുന്നതിനിടെ ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയ സംഘം തെയ്യത്തെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. വടക്കന്‍ മലബാറില്‍ ഏറെ പ്രചാരമുള്ള കൈതചാമുണ്ഡി തെയ്യം ചുരുക്കം ക്ഷേത്രങ്ങളിലാണ് കെട്ടിയാടാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News