വീട്ടില്‍ മോഷ്ടിക്കാനായി കയറിയ 38 -കാരനായ കള്ളന്‍ പുസ്തകം വായിച്ച് പരിസരം മറന്ന് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. മോഷ്ടാവ് അപ്പാര്‍ട്ട്‌മെന്റില്‍ കയറിയപ്പോള്‍ 71 വയസുള്ള ഒരു വൃദ്ധന്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
മോഷ്ടമിക്കാനായി റൂമുകളിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ടേബിളില്‍ ഒരു പുസ്തകം ഇരിക്കുന്നത് കണ്ടത്. ജിയോവാനി നുച്ചിയുടെ ‘ദ ഗോഡ്സ് അറ്റ് സിക്സ് ഓക്ലോക്ക്’ എന്ന ബുക്കാണ് കള്ളന്റെ മനസ് മാറ്റിയത്.
ബാല്‍ക്കണി വഴിയാണ് യുവാവ് വീട്ടില്‍ കറിയത്. മോഷ്ടിക്കാനായി കയറിയ അതേ ബാല്‍ക്കണിയില്‍ വച്ചാണ് വീട്ടുടമ കള്ളനെ കണ്ടെത്തിയത്. അദ്ദേഹം കാണുമ്പോള്‍ പരിസരം പോലും മറന്ന് കള്ളന്‍ പുസ്തക വായനയില്‍ ആയിരുന്നെന്നു.
Also Read : വിമാനം ലാൻഡ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; കെജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു
തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെ്തു. എന്നാല്‍ അതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒരു സുഹൃത്തിനെ കാണാനാണ് താന്‍ ബാല്‍ക്കണിയില്‍ കയറിയതെന്ന് മോഷ്ടാവ് പറഞ്ഞതായി പാലീസ് പറയുന്നു.
മോഷ്ടിക്കാന്‍ കയറി ഒടുവില്‍ പുസ്തകം വായിച്ചിരുന്ന കള്ളന്‍ പിടിയിലായ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പുസ്തകത്തിന്റെ രചയിതാവ് ജിയോവാനി നുച്ചി പ്രതികരണവുമായി രംഗത്തെത്തി. ”ഇത് അതിശയകരമാണ്. പിടിക്കപ്പെട്ട ആളെ കണ്ടെത്തി പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ആ പുസ്‌കകം വായിച്ച് അയാള്‍ പാതിവഴിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ‘ നൂച്ചി ഇറ്റാലിയന്‍ പത്രമായ ഇല്‍ മെസാഗെറോയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here