ഒപ്പം മോഷ്ടിക്കാന്‍ വന്ന മോഷ്ടാവിനെ പൊലീസിന് വരച്ചുകാണിച്ച് കള്ളന്‍. കോലഞ്ചേരി സ്വദേശി ചക്കുങ്കല്‍ അജയകുമാറാണ് ചിത്രകാരനായ കള്ളന്‍. അജയകുമാറും മറ്റൊരു മോഷ്ടാവ് കൂട്ടിക്കല്‍ സ്വദേശി സുബിനുമാണ് ഒരുമിച്ച് മോഷ്ടിക്കാന്‍ പോയത്. ഇതിനിടെ അജയകുമാറിന് പിടിവീണു. എന്നാല്‍ സുബിന്റെ പേരോ മറ്റ് വിവരങ്ങളോ അജയകുമാറിന് അറിയില്ലായിരുന്നു. തുടര്‍ന്നാണ് വരച്ചുകാണിച്ചത്.
Also Read- ‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി
കട്ടപ്പനയ്ക്കടുത്ത് നരിയംപാറ പുതിയ കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാന്‍ അജയകുമാറും സുബിനും തീരുമാനിച്ചു. അജയകുമാര്‍ മദ്യപിച്ചാണ് പണിക്കിറങ്ങിയത്. അര്‍ധരാത്രിയോടെ ഇരുവരും ചേര്‍ന്ന് കാണിക്കവഞ്ചി ഇളക്കിയെടുത്തു. ക്ഷേത്രത്തിന് സമീപത്തെ വീടിനുമുന്നിലെത്തിച്ച് പൂട്ടുതകര്‍ക്കാന്‍ ശ്രമിച്ചതോടെ ശ്രമം തുടങ്ങി. ഇതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. രണ്ടാളും ഓടി. മദ്യപിച്ചിരുന്നതുകൊണ്ട് അജയകുമാറിന് നാട്ടുകാരുടെ പിടിവീണു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പിച്ചു.
Also Read- ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യും; ബൈജൂസിനെതിരെ വീഡിയോയുമായി ജീവനക്കാരി
പൊലീസ് സ്റ്റേഷനില്‍ കൂട്ടുകള്ളനാരാണെന്ന് ചോദിച്ചപ്പോള്‍ അജയകുമാര്‍ കൈമലര്‍ത്തി. പങ്കാളിയുടെ ഊരും പേരും അറിയില്ല. കാണിച്ച് കൊടുക്കാന്‍ ഫോട്ടോയുമില്ല. ഇനി എന്തു ചെയ്യും എന്ന് ആലോച്ചിരുന്ന പൊലീസിനോട് താന്‍ രേഖാ ചിത്രം വരയ്ക്കാമെന്ന് അജയകുമാര്‍ പറഞ്ഞു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അജയകുമാര്‍ സുബിന്റെ ചിത്രം വരച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുബിന്‍ പിടിയിലാകുകായായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here