ബാങ്ക് സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച് കുറിപ്പെഴുതി കള്ളൻ

ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച് കുറിപ്പെഴുതി വൈറലായി കള്ളൻ. തെലങ്കാനയിലെ ഗ്രാമീണ ബാങ്കിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. മോഷണ ശ്രമം നടത്തിയെങ്കിലും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ നടക്കാതെ പോകുകയായിരുന്നു.ഇതിനെത്തുടർന്നാണ് രസകരമായ കുറിപ്പെഴുതി വെച്ച് കള്ളൻ മടങ്ങിയത്.

also read:മാത്യു കുഴൽനാടൻ്റെ റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ; ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ

തന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്ക് . ഒരു രൂപ പോലും കിട്ടിയില്ലയെന്നും തന്നെ പിടിക്കരുതെന്നുമാണ് ഇയാൾ എഴുതി വെച്ചത്. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ഈ കുറിപ്പ് കണ്ടത് . സി സി ടി വി ദൃശ്യങ്ങളിൽ ഇയാളുടെ നീക്കങ്ങൾ ദൃശ്യമാണെങ്കിലും മുഖം മറച്ചിരുന്നതിനാൽ ആളെ കണ്ടെത്താനായിട്ടില്ല.

also read:പുതുപ്പള്ളി തെരഞ്ഞെടുപ്പ്; സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിൽ പൊതു അവധി

അതേസമയം ഇയാൾ പ്രൊഫഷണൽ മോഷ്ട്ടാവ് അല്ലെന്നും നാട്ടുകാരൻ തന്നെയായിരിക്കാമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ളവയൊന്നും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാരും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News