തിരുവല്ല മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം

പത്തനംതിട്ട തിരുവല്ല മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത് . ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ താൽക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപ നഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ .തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

also read; ജയിലിനുള്ളിൽ മൊട്ടിട്ട പ്രണയം, പരോളിലിറങ്ങി വിവാഹം; ബംഗാളിലെ അപൂർവ പ്രണയകഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News