മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങി നടന്ന് ഉടമസ്ഥന് പിഴ. കാസർഗോഡ് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ കെ ഭാസ്കരനാണ് മോഷണം പോയ ബൈക്കിൽ ഹെൽമെറ്റില്ലാത്ത യാത്രചെയ്തതിന്റെ പിഴ കിട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ 27 ന് ഭാസ്കരന്റെ കെ എൽ 14 എഫ് 1014 നമ്പർ ബൈക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് മോഷണം പോയത്. ബൈക്ക് മോഷണം പോയപ്പോൾ തന്നെ ഇദ്ദേഹം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ALSO READ: ടൈറ്റാനിയം അഴിമതി കേസ്; അന്വേഷണം ഹൈക്കോടതി സി ബി ഐ ക്ക് വിട്ടു
എന്നാൽ മോഷണം നടത്തിയ കള്ളൻ ബൈക്കുമായി ഹെൽമെറ്റില്ലാതെ കാസർഗോഡ് നിന്ന് കോഴിക്കോട്ടേക്കാണ് ഓടിച്ചുപോയത്. അഞ്ചു സ്ഥലങ്ങളിലെ ക്യാമറയിൽ നിയമലംഘനം കുടുങ്ങി. 500, 1000 രൂപയാണ് പിഴയായി ആദ്യം വന്നത്. എന്നാൽ പിന്നീട് ഭാസ്കരൻ എംവിഡിയുടെ സൈറ്റ് നോക്കിയപ്പോഴാണ് 9,500 രൂപയുടെ പിഴ ഒടുക്കാനുള്ളതായി കണ്ടത്.
ALSO READ: ടൈറ്റാനിയം അഴിമതി കേസ്; അന്വേഷണം ഹൈക്കോടതി സി ബി ഐ ക്ക് വിട്ടു
ഹെൽമറ്റില്ലാതെ വാഹനമോടിച്ച കള്ളന്റെ ചിത്രം പലയിടത്തെയും എ ഐ ക്യാമറയിൽ പെട്ടിട്ടുണ്ട്. ഈ ചിത്രമുപയോഗിച്ച് മോഷ്ടാവിനെ കണ്ടെത്താമെന്നാണ് പൊലീസ് പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here