മോഷ്ടിക്കുന്നത് അടിവസ്ത്രങ്ങളും ബ്ലൗസുകളും ,കള്ളനെ തേടിയലഞ്ഞ് പോലീസ്

സ്ത്രീകളുടെ അടിവസ്ത്രങ്ങളും , ബ്ലൗസുകളും പതിവായി മോഷ്ടിക്കുന്ന കള്ളന് വേണ്ടി വല വിരിച്ചിരിക്കുകയാണ് ബാംഗ്ലൂർ പോലീസ് . അജ്ഞാതനായ വ്യക്തി വസ്ത്രങ്ങൾ മോഷ്ടിക്കുന്ന വീഡിയോ സഹിതമാണ് രാജഗോപാൽ നഗർ പോലീസിന് പരാതി ലഭിച്ചത്. മോഷണം മാത്രമല്ല ടിയാന്റെ പണി , വീടുകളുടെ ടെറസിൽ കയറി നഗ്നതാ പ്രദർശനവും , സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്.പരാതിയിന്മേൽ രാജഗോപാൽ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read:ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

വാടക വീട് നോക്കാനെന്ന വ്യാജേനയാണ് ഇയാൾ വീടുകളിലെത്തുന്നത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും , മറ്റു വീടുകളിൽ പുരുഷന്മാർ ഇല്ലാത്ത സമയം നോക്കിയുമാണ് ഇയാൾ എത്തുക. വീട് നോക്കാനെന്ന വ്യാജേന വീട്ടിലെത്തുന്ന ഇയാൾ വീട് മുഴുവൻ പരിശോധിക്കുകയും , കുളിമുറി ഉപയോഗിക്കാൻ അനുവാദം ചോദിക്കുകയും ചെയ്യും. കുളിമുറിയിൽ കയറുന്ന ഇയാൾ ഏറെ നേരം കഴിഞ്ഞേ പുറത്തു വരികയുള്ളൂ. വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ച് ഈ സമയം അയാൾ വീടിന്റെ പുറകുവശത്തും മറ്റും പോകുകയും ഉൾവസ്ത്രങ്ങളും ബ്ലൗസും അടക്കമുള്ള വസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യും . അജ്ഞാതനായ കള്ളന്റെ മോഷണരീതിയെക്കുറിച്ച് പോലീസ് വ്യക്തമാക്കുന്നു .

also read :354 വജ്രക്കല്ലുകള്‍,207 കിലോ സ്വർണം, 1,280 കിലോ വെള്ളി ; ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി ഭക്തർ

ഇത്തരത്തിൽ മോഷണം നടത്തുന്നതിനിടെ പ്രദേശവാസികളിലൊരാൾ വീഡിയോ പകർത്തുകയായിരുന്നു. ഒരു വീടിന്റെ പിൻവശത്ത് അലക്കി ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് ഇയാൾ ബ്ലൗസ് മോഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.ഈ വീഡിയോ സഹിതം പോലീസിൽ പരാതിപ്പെടുകയായിരുന്നു. വസ്ത്ര മോഷണം പതിവാക്കിയ അജ്ഞാതനായ കള്ളനെതിരെ അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് ബാംഗ്ലൂർ പോലീസ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News