ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പൊലീസ് പിടിയിൽ. ഏറെ നാളുകളായി ഗൊരഖ്പൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചാണ് ഇയാൾ മോഷണം നടത്തിക്കൊണ്ടിരുന്നത്. സമാന രീതിയിൽ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
Also read: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ: ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 25 കേസുകൾ
സംഭവത്തിൽ അറസ്റ്റിലായ പ്രതി അജയ് നിഷാദ് 2022ൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ആദ്യത്തെ മോഷണം നടത്തിയത് ജൂലൈ 30 നാണ്. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാൾ കവർച്ച നടത്തുന്നത്.
Also read:കോഴിക്കോട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ഇയാൾ ഇതേ രീതിയിൽ തന്നെ ബാക്കി കവർച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 എന്നീ തീയതികളിലാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here