കേരളത്തിലും കർണാടകയിലും മോഷണം പതിവാക്കിയ രണ്ട് പേർ കാസർകോഡ് പിടിയിൽ

കേരളത്തിലും കർണാടകത്തിലും മോഷണം പതിവാക്കിയ രണ്ട് പേർ കാസർകോഡ് പിടിയിലായി. മടിക്കൈയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലാണ് രണ്ടുപേരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടിക്കുളം വെടിത്തറക്കാൽ സ്വദേശി മുഹമ്മദ്‌ ഇജാസ് എം കെ, പാക്കം ചേർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്.

ALSO READ: പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഈ മാസം 10ന് മടിക്കൈ ചതുരക്കിണറിലെ കടയിലെത്തിയ പ്രതികൾ കുടിക്കാനായി വെള്ളം വാങ്ങിച്ച ശേഷം കടയുടമയുടെ ഭാര്യയുടെ സ്വർണ്ണമാല പൊട്ടിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. വിവിധ സ്ഥലങ്ങളിലെ CCTV ക്യാമറകൾ പരിശോധിക്കുകയും സംശയമുള്ള ആളുകളെ നിരീക്ഷിക്കുകയും ചെയ്തു. 480 ലധികം സി സി TV ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്.

ALSO READ: പ്രേമിക്കാം, ഒരുമിച്ചു ജീവിക്കാനോ കുട്ടികളുണ്ടാക്കാനോ പ്ലാൻ ഇല്ല, കുറച്ച് കാശ് സേവ് ചെയ്ത് എഗ്സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്: കനി കുസൃതി

ബേഡകം കരുവിഞ്ചിയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചതും ബന്തടുക്ക പടുപ്പിൽ ആയുർവേദമരുന്ന് കടയിൽ കയറി മാല പൊട്ടിച്ചതും, ചേരിപ്പാടി നാഗത്തിങ്കാലിൽ മാല പൊട്ടിച്ചതും ഇവരാണന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കർണാടക കങ്കനാടി, ബന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ 3 ബൈക്ക് മോഷണം, കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം എന്നിവയ്ക്ക് പിന്നിലും രണ്ടംഗ സംഘമാണ്. 17 ആം വയസ്സിലാണ് ഇരുവരും മോഷണം തുടങ്ങിയത്. മുഹമ്മദ്‌ ഇജാസിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മയക്കു മരുന്ന് കടത്തുൾപ്പെടെ ആറു കേസുകളും ഇബ്രാഹിം ബാദുഷയുടെ പേരിൽ കർണാടകത്തിലും കേരളത്തിലുമായി 12 മോഷണ കേസുകളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk