സവാളയെങ്കില്‍ സവാള, വിറ്റാല്‍ നാല് പുത്തന്‍ കിട്ടുമല്ലോ…ഗുജറാത്തില്‍ 8000 കിലോഗ്രാം സവാള മോഷ്ടിച്ച മോഷ്ടാക്കള്‍ ചിന്തിച്ചത് ഇങ്ങനെ, പക്ഷേ കിട്ടിയത്.!

ഗുജറാത്തിലെ രാജ്കോട്ടില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന 8000 കിലോഗ്രാം സവാള ഗോഡൗണില്‍ നിന്നും മോഷ്ടിച്ച് വില്‍ക്കാനായി എത്തിക്കുന്നതിനിടെ മോഷ്ടാക്കള്‍ പിടിയില്‍. കർഷകനായ സാബിർഹുസൈൻ  ഷെർസിയ (33), വ്യാപാരി ജാബിർ ബാദി (30), ഡ്രൈവറും കർഷകനുമായ നസ്റുദ്ദീൻ ബാദി (45) എന്നിവരാണ് വാങ്കനീർ സിറ്റി പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും 3.11 ലക്ഷം രൂപയും 1600 രൂപ വിലവരുന്ന 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലവരുന്ന ട്രക്കും പൊലീസ് പിടിച്ചെടുത്തു.

ALSO READ: ടിക്കറ്റെടുത്ത് മാന്യനായി സംഗീത നിശയ്ക്ക് കയറി, ആസ്വാദനത്തിനിടെ കാണികളുടെ ഐ ഫോണുകള്‍ അടിച്ചുമാറ്റി സൂപ്പര്‍ മോഷ്ടാവായി മുങ്ങി..

മോഷ്ടിച്ച സവാളയുടെ ഒരു ഭാഗം വില്‍ക്കുന്നതിനായി ഇവര്‍ വാങ്കനീര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ  രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു.  ചോദ്യം ചെയ്യലിൽ സവാള മോഷ്ടിച്ചതായും തുടര്‍ന്ന് വിറ്റതായും പ്രതികൾ കുറ്റസമ്മതം നടത്തി. ഇമ്രാൻ ഭോരാനിയ എന്ന കർഷകൻ മറ്റൊരാളിൽ നിന്ന് വാടകയ്ക്ക് എടുത്ത് തന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സവാളയാണ് മോഷണം പോയത്. ക‍ഴിഞ്ഞ ദിവസം ഇത് വിൽക്കുന്നതിനായി ഗോഡൗണ്‍ തുറന്നപ്പോ‍ഴാണ് സവാള നഷ്ടമായ കാര്യം ഇമ്രാന്‍ മനസ്സിലാക്കുന്നത്. ഇതോടെ ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News