സിനിമാസ്റ്റൈൽ മോഷണം, തുരങ്കമുണ്ടാക്കി മോഷ്ടിച്ചത് 436 ഐഫോണുകൾ

യുഎസിലെ ഒരു ആപ്പിൾ സ്റ്റോറിൽ നിന്നും സിനിമാസ്റ്റൈൽ മോഷണത്തിലൂടെ മോഷ്ടാക്കൾ കടത്തിയത് 4.10 കോടി രൂപ വിലമതിക്കുന്ന 436 ഐഫോണുകൾ. അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് മോഷണം നടന്നത്. സ്റ്റോറിന് സമീപത്തെ ‘സിയാറ്റിൽ കോഫി ഗിയർ’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന രണ്ടു മോഷ്ടാക്കൾ അവിടത്തെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയത്.‌

15 മിനിറ്റ് കൊണ്ടായിരുന്നു കവർച്ചയെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആപ്പിൾ സ്റ്റോറിന്റെ സുരക്ഷാ സംവിധാനം മറികടന്ന് നടത്തിയ കവർച്ച ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങും എന്നതിനാലാകാം അടുത്തുള്ള കടയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയതെന്നാണ് വിലയിരുത്തൽ. ആപ്പിൾ സ്റ്റോറിനോട് ചേർന്നാണ് തങ്ങളുടെ കോഫി ഷോപ്പെന്ന് അറിയില്ലായിരുന്നുവെന്ന് സിയാറ്റിൽ കോഫി ഗിയർ സിഇഒ മൈക്ക് അറ്റ്കിൻസൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News