മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല, 500 രൂപ വീട്ടുകാരന് നല്‍കി കള്ളന്‍

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്. ജൂലായ് 21 ന് രാത്രിയില്‍ വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്.

ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു.

Also Read : പാലക്കാട് പതിനഞ്ച് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വീട്ടില്‍ മോഷണം; പ്രതിക്കായി തിരച്ചിൽ

വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയ സമയത്ിതാണ് മോഷ്ടാവ് വീട്ടിലെത്തിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്.

വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Also Read : ‘തക്കാളി കഴിക്കുന്നത് നിര്‍ത്തൂ, പകരം നാരങ്ങ ഉപയോഗിക്കൂ’; വില തനിയേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

രാമകൃഷ്ണന്റെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News