വിദേശ യാത്രയ്ക്കിടെ വസ്ത്രങ്ങളൊഴികെ എല്ലാം കള്ളന്മാര്‍ കൊണ്ടുപോയി; തിരികെ വരാന്‍ സഹായം അഭ്യര്‍ത്ഥിച്ച് താരദമ്പതികള്‍

എട്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിനായി വിദേശത്തെത്തിയ താരദമ്പതികള്‍ നേരിടേണ്ടി വന്നത് ദുരനുഭവം. നടന്‍ വിവേക് ദഹിയയും ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ സഞ്ചാരത്തിനിടെ ഫ്‌ളോറന്‍സില്‍വെച്ച് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി. തങ്ങളുടെ പഴയ കുറച്ച് വസ്ത്രങ്ങളൊഴികെ കള്ളന്മാര്‍ എല്ലാം കൊണ്ടുപോയെന്നും സഹായംതേടിയപ്പോള്‍ ലോക്കല്‍ പൊലീസ് കൈയ്യൊഴിഞ്ഞുവെന്നും വിവേക് പറഞ്ഞു.

ALSO READ:തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസ്; പ്രതികള്‍ക്ക് ജാമ്യമില്ല

അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഫ്‌ളോറന്‍സ് സിറ്റി ചുറ്റിക്കറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് സന്തോഷമെല്ലാം കെടുത്തി, ഒരു ദുഃസ്വപ്നം പോലെ മോഷണം നടന്നതെന്നും വിവേക് പറഞ്ഞു. ‘കഴിഞ്ഞദിവസം ഫ്‌ളോറന്‍സിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറില്‍വെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ പരിശോധിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഭാഗ്യവശാല്‍ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതില്‍ ബാക്കിവെച്ചിരുന്നു.’ വിവേക് ദഹിയ പറഞ്ഞു.

ALSO READ:തൃശൂർ ചാലക്കുടിയിൽ വീട്ടിൽ മോഷണം; പണവും ഗോൾഡ് കവറിങ് ആഭരങ്ങളും നഷ്ടപ്പെട്ടു

അതേസമയം സംഭവത്തെ കുറിച്ച് തങ്ങള്‍ ലോക്കല്‍ പൊലീസില്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞ കാരണം. എംബസിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓഫീസ് അടച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ താത്കാലിക പാസ്‌പോര്‍ട്ടും മറ്റു സഹായങ്ങളും എംബസിയില്‍നിന്ന് എത്രയും പെട്ടന്ന് ലഭിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News