എന്നും രാത്രിയില്‍ ക‍ഴിക്കാന്‍ ചപ്പാത്തിയും ഓട്‌സുമാണോ ? എങ്കില്‍ ട്രൈ ചെയ്യാം ഒരു വെറൈറ്റി ദോശ

എന്നും ചപ്പാത്തിയും അരിദോശ കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അടുക്കളയില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് തിന ദോശ. നല്ല കിടിലന്‍ രുചിയില്‍ തിന ദേശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

തിന- രണ്ടു കപ്പ്

കടലപ്പരിപ്പ്- രണ്ട് ടേബ്ള്‍ സ്പൂണ്‍

ഉഴുന്നു പരിപ്പ് – 1 കപ്പ്

Also Read : ചപ്പാത്തിക്ക് കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ചപ്പാത്തി ഇതുചേര്‍ത്ത് ഉണ്ടാക്കിനോക്കൂ

ഉലുവ- 1 നുള്ള്

എണ്ണ- ദോശക്കല്ലില്‍ പുരട്ടാന്‍

ഉപ്പ്-കുറച്ച്

പാകം ചെയ്യുന്നവിധം

ഉഴുന്നുപരിപ്പും കടലപ്പരിപ്പും തിനയും കഴുകി വൃത്തിയാക്കി വെവ്വേറെ നാല് മണിക്കൂര്‍ കുതിരാന്‍ വെക്കുക.

ഉലുവ തിനയോടൊപ്പം കുതിര്‍ക്കാം.

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ഇവ വെവ്വേറെ അരച്ചശേഷം ഒന്നിച്ചുചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പുളിക്കാന്‍ വെക്കുക.

10-12 മണിക്കൂറിന് ശേഷം ദോശമാവ് പാകത്തിനുവേണ്ട വെള്ളവും ചേര്‍ത്ത് രുചികരമായ ദോശ ഉണ്ടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News