പുതിയ വണ്ടി വാങ്ങി കുറച്ചുകാലം താത്കാലിക നമ്പർ പ്ലേറ്റുമായി ഓടിയിരുന്നവരാണ് നമ്മളെല്ലാം. എന്നാൽ ഇപ്പോൾ വണ്ടി ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ നമ്പർ പ്ലേറ്റ് ഘടിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇതിൽ ചെറിയ നിബന്ധനകളോടെ മാറ്റം വരുത്തിയിരുന്നു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി രജിസ്റ്റർ ചെയ്താലോ ഫാൻസി നമ്പർ കിട്ടാനായി കാത്തിരിക്കുകയാണെങ്കിലോ ഇത്തരത്തിൽ താത്കാലിക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാം.
Also Read: വാട്സാപ്പ് ചാനലിൽ പുതിയ ഫീച്ചർ; ഉപയോഗം ‘ഈസി’യാക്കി മെറ്റ
ഇത്തരത്തിൽ ലഭിക്കുന്ന താത്കാലിക നമ്പർ പ്ലേറ്റുകളുടെ കാലാവധി ആറ് മാസമാണ്. കൂടാതെ മുന്നിലും പിന്നിലും വ്യക്തമായി നമ്പർ പതിപ്പിച്ചിട്ടുണ്ടാവണം. വാഹനം അപകടത്തില്‍ പെട്ടാലോ, അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയാലോ വാഹനത്തെ തിരിച്ചറിയുന്നതിനും കൃത്യമായി വായിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നമ്പര്‍ പ്രദർശിപ്പിക്കണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ.
ഫാൻസി നമ്പറിനായി കാത്തിരിക്കുന്ന ഒരുപറ്റം ആളുകളാണ് താത്കാലിക നമ്പർ പ്ലേറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഫാൻസി നമ്പർ ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോൾ താത്കാലിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here