മിക്കപ്പോഴും വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ബാക്കിയാവാറുണ്ട്.അങ്ങനെ ബാക്കിയായാല്‍ നേരെ ഫ്രിഡ്ജിലേക്ക് തട്ടുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്.ചോറ്, കറി, പകുതി മുറിച്ച തേങ്ങ, മുളക്, ഇഞ്ചി, ഉള്ളി ഇങ്ങനെ ഫ്രിഡ്ജ് തുറന്നാല്‍ പുറത്തേക്ക് ചാടാന്‍ നില്‍ക്കുന്ന നിരവധി സാധനങ്ങള്‍ ഉണ്ടാകും.
ALSO READ; നാവില്‍ കപ്പലോടിക്കും ഫിങ്കര്‍ ചില്ലി ബീഫ്
ഇങ്ങനെ ബാക്കിയാവുന്ന സാധനങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ ഫിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യും. അവയുടെ ഘടനയിലും നിറത്തിനും മണത്തിലും രുചിയിലും മാറ്റം വരാനും സാധ്യതയേറയാണ്.
എല്ലാവരും രാത്രി ബാക്കി ആവുന്ന ചോറ് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജിലേക്ക് കയറ്റാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ചോറില്‍ പൂപ്പല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മാത്രമല്ല ചോറിലെ അന്നജത്തിന്റെ അളവ് വര്‍ധിക്കുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
ALSO READ;വിശ്വാസ വോട്ടെടുപ്പില്‍ ഹേമന്ത് സോറന് പങ്കെടുക്കാം; അനുമതി നല്‍കി കോടതി
അതുപോലെ തന്നെ ഈര്‍പ്പം കൂടുതലുള്ള പ്രതലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകാം. ഇത് വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുമിടയുണ്ട്.അതുപോലെ തന്നെ മുറിച്ച തേങ്ങ ഉള്ളി ഇവയൊക്കെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകും.ഇത് വൃക്ക, കരള്‍, പോലുള്ള പ്രധാന അവയവങ്ങളെയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കാനിടയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here