ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ അടുത്തിടെ വന്ന വാർത്തകൾ കണ്ട് പേടിച്ചിരിക്കുമല്ലോ… ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ ഒരു കാർ തോട്ടിലേക്ക് മറിഞ്ഞിട്ട് ആഴ്ചകൾ പോലും ആയിട്ടില്ല. പലപ്പോഴും ഗൂഗിൾ മാപ്പ് വഴി തെറ്റിച്ച് വിടുന്നത് ഒരു പുതിയ കാര്യവുമല്ല. നമുക്കെല്ലാം ഈ അനുഭവമുണ്ടാകും. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ പോലും ഒഴിവാക്കാൻ കഴിയും.
Also Read: മുമ്പത്തെക്കാള്‍ ഇന്ത്യന്‍ നഗരങ്ങളില്‍ താപനില ഉയരുന്നു; കാരണമിതാണ്!
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചു വിടാറുണ്ട്. എന്നാൽ ഇത് ഗൂഗിൾ മാപ്പിൽ കാണിക്കാനുള്ള സാധ്യത കുറവാണ്. ഇത്തരത്തിലുള്ള വഴികളിൽ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാതെ പൊതുജനങ്ങളുടെ സഹായം തേടാം. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. അത്തരം തിരക്ക് കുറഞ്ഞ വഴികൾ എത്രത്തോളം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
അപകടസാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാണ് ഇടയുണ്ട്. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വഴി തെറ്റിയാല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചുതരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here