കാർ ലോൺ ബാധ്യതയാകുന്നുവോ? ഇതാ ചില നിർദേശങ്ങൾ, നേടാം നിരവധി നേട്ടങ്ങൾ

Car Loan Tips

കാർ വായ്പ ബാധ്യതയായി തോന്നുന്നുണ്ടോ. കാർ ലോൺ വേ​ഗത്തിൽ ക്ലോസ് ചെയ്താൽ സാമ്പത്തിക ബാധ്യത ഒഴിവാകുക മാത്രമല്ല ചില നേട്ടങ്ങളും ലഭിക്കും. ഇതാ കാർ ലോൺ താങ്ങാനാകാത്ത ബാധ്യതയായി മാറാതെ ഇരിക്കാൻ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ചില പ്രായോ​ഗികമായ മാർ​ഗനിർദേശങ്ങൾ.

ബാങ്കുകൾ അടക്കം നിരവധി ധനകാര്യ സ്ഥാപനങ്ങളാണ് വാഹന വായ്പ നൽകാൻ പരസ്പരം മത്സരിക്കുന്നത്. കാര്യക്ഷമമായി എങ്ങനെ ഒരു വായ്പ തിരിച്ചടവുകൾ പ്ലാൻ ചെയ്യാം എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

Also Read: ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം; തട്ടിയെടുത്തത് 100 കോടിയിലേറെ രൂപ: ചൈനീസ് പൗരൻ അറസ്റ്റിൽ

വ്യവസ്ഥകൾ മനസ്സിലാക്കാം

കാർ ലോൺ എടുക്കുന്നതിന് മുമ്പ് തന്നെ ലോൺ വ്യവസ്ഥകൾ മനസിലാക്കിയിരിക്കണം. ചില ധനകാര്യ സ്ഥാപനങ്ങളിൽ നേരത്തെയുള്ള തിരിച്ചടവിന് പിഴ ഈടാക്കാറുണ്ട്. അതുണ്ടോ എന്ന് പരിശോധിക്കണം. നേരത്തെ ലോൺ തിരിച്ചടച്ചാൽ പലിശ വരുമാനം കുറയുമെന്ന കാരണത്താലാണ് നേരത്തെയുള്ള തിരിച്ചടവിന് പിഴ ഈടാക്കുന്നത് അതിനാൽ ലോൺ എടുക്കുന്നതിന് മുമ്പ് കാർ ലോൺ എഗ്രിമെന്റ് പരിശോധിക്കുക.

ബജറ്റ് തയ്യാറാക്കാം

നമ്മുടെ നിലവിലെ സാമ്പത്തിക സ്ഥിതി സ്വയം വിലയിരുത്തുക. വാഹന വായ്പയുടെ തിരിച്ചടവിൽ എത്രത്തോളം തുക അധികമായി ചേർക്കാൻ സാധിക്കുമെന്ന് കണ്ടെത്തുക. ചിലവുകൾ കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും മാർഗങ്ങളുണ്ടോ എന്ന് പരിശോധിക്കുക ഇതുവഴി അടവിന്റെ തുക വർധിപ്പിക്കുക.

Also Read: ചില്ലിക്കാശ് നികുതിയിനത്തിൽ അടക്കണ്ടാത്ത ഒരു സംസ്ഥാനം; അതും നമ്മുടെ ഇന്ത്യയിൽ പറഞ്ഞാൽ വിശ്വസിക്കുമോ ?

ഡൗൺ പേയ്മെന്റ് ശ്രദ്ധിക്കാം

വാഹന വായ്പകളിൽ ഒരു നിശ്ചിത തുക ഡൗൺ പേയ്മെന്റായി നൽകേണ്ടി വരും. കൂടുതൽ തുക ഡൗൺപേയ്മെന്റായി നൽകാം. ഉദാഹരണത്തിന് 10 ലക്ഷം രൂപയുടെ കാറിന് ഡൗൺപേയ്മെന്റ് 1-2 ലക്ഷം രൂപയാണെന്ന് കരുതാം ഇവിടെ നിങ്ങൾ ഒരു 5 ലക്ഷം രൂപ നൽകുകയാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പലിശ കുറക്കാൻ സാധിക്കും.

വേറെ ചില പൊടികൈകൾ

അടവിന്റെ തുക റൗണ്ട് ഓഫ് ചെയ്യുക. 13000 രൂപയാണ് തിരിച്ചടവ് എങ്കിൽ 15000 രൂപ അടക്കുക. ഇത് പ്രിൻസിപ്പൽ തുക കുറയുന്നതിന് സഹായിക്കും കൂടാതെ പ്രതിമാസ തിരിച്ചടവാണെങ്കിൽ രണ്ടാഴ്ച്ചകൾ കൂടുമ്പോഴുള്ള പേയ്മെന്റ് പരിഗണിക്കാവുന്നതാണ്. അങ്ങനെയാണെങ്കിൽ ഓരോ വർഷവും അധിക പേയ്മെന്റ് നടത്താനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News