എച്ച്എല്‍എല്ലിന്‍റെ “തിങ്കള്‍” പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് പുരസ്കാരം

thinkal

ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് നടപ്പിലാക്കി വരുന്ന “തിങ്കള്‍” പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് അവാര്‍ഡ് ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍. എച്ച്എല്‍എല്ലിന്‍റെ വിദ്യാഭ്യാസ സാമൂഹിക വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്‍റ് അക്കാഡമിയാണ് തിങ്കള്‍ പദ്ധതി രാജ്യമെമ്പാടും നടപ്പിലാക്കുന്നത്. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ എച്ച്എല്‍എല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇന്‍ ചാര്‍ജ്ജ് (ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ) വി കുട്ടപ്പന്‍ പിള്ള എസ്.കെ.ഒ.സി.എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കോച്ചാറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി . എച്ച്എംഎ പ്രതിനിധികളായ ഷംനാദ് ഷംസുദീന്‍ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് ), ഡോ കൃഷ്ണ എസ്.എച്ച് ( ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജര്‍ ) എന്നിവരും പങ്കെടുത്തു.

ALSO READ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ ഓണാഘോഷമെന്ന് വ്യാജ വാര്‍ത്ത

ഗവര്‍ണന്‍സ്, ഫിനാന്‍സ്, സാമൂഹിക വികസനം എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്ന ബഹുമതിയാണ് SKOCH അവാര്‍ഡ്. സ്ത്രീകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ഉതകുന്ന “തിങ്കള്‍” പദ്ധതിയുടെ നൂതനമായ സമീപനം അവാര്‍ഡ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.എഫ് ഡി എ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇത് പുനരുപയോഗക്ഷമവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ്. കേരളത്തില്‍ പ്രളയ കാലത്ത് നേരിട്ട സാനിറ്ററി നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍ക്കു പരിഹാരമായാണ് തിങ്കള്‍ പദ്ധതിക്ക് എച്ച്എല്‍എല്‍ രൂപം നല്‍കിയത് . തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യതയാണ് തിങ്കള്‍ പദ്ധതിക്ക് ലഭിച്ചത് . ഇഛഅഘ ഇന്ത്യ ലിമിറ്റഡിന്‍റെ സി എസ് ആര്‍ ഫണ്ടുകളുടെ സഹായത്തോടെ ആലപ്പുഴയിലെ 5000 സ്ത്രീകള്‍ക്ക് എം കപ്പുകള്‍ പ്രളയ കാലത്തു സൗജന്യമായി വിതരണം ചെയ്തിരുന്നു. 91.5% ആയിരുന്നു എം കപ്പുകളുടെ സ്വീകാര്യത നിരക്ക് . ഇതിന്‍റെ ഫലമായി രാജ്യമെമ്പാടും തിങ്കള്‍ പദ്ധതി വികസിപ്പിച്ചു . ഇതുവരെ ഉള്ള കണക്ക് പ്രകാരം 7 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് തിങ്കള്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു. ഗ്രാമീണ ആദിവാസി സമൂഹങ്ങളിലെ സ്ത്രീകളെയാണ് ‘തിങ്കള്‍’ പദ്ധതി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് . സാനിറ്ററി നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും, സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ ശുചിത്വവും ആരോഗ്യവും കൂടതല്‍ ഫലപ്രഥമായി കൈകാര്യം ചെയ്യാനും തിങ്കള്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ALSO READ; സൂപ്പർ ലീഗ് കേരള; കൊമ്പന്മാരെ മുട്ടുകുത്തിച്ച് കൊച്ചി

നിലവില്‍, കേരളം തമിഴ്നാട് കര്‍ണാടക മഹാരാഷ്ട്ര ഗുജറാത്ത് ജാര്‍ഖണ്ഡ് തെലങ്കാന ലക്ഷദ്വീപ് ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പദ്ധതി നടപ്പിലാക്കുന്നുണ്ട്. എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തും തിരുവനന്തപുരത്തെ കള്ളിക്കാട് ഗ്രാമപഞ്ചായത്തും ഇന്ത്യയിലെ ആദ്യത്തെ രണ്ട് സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമങ്ങളായി തിങ്കള്‍ പദ്ധതിയിലൂടെ തിരഞ്ഞെടുത്തിരുന്നു.
5 ലക്ഷം എം കപ്പുകള്‍, 5 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ 1000 ലക്ഷം രൂപ ലാഭിക്കാനാകും. കൂടാതെ 10000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ 13250 ടണ്‍ വരെ കുറയ്ക്കാനും സാധിക്കും എന്നാണു കണക്കാക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News