ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ; ജഡേജ പുറത്തായി; വാലറ്റം പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ദിനത്തിന്റെ ആരംഭത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 112 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന രവീന്ദ്ര ജഡേജയെ ജോ റൂട്ട് സ്വന്തം ഏറില്‍ ക്യാച്ചെടുത്ത് പുറത്താക്കി. കുല്‍ദീപ് യാദവിനെ (4) ജെയിംസ് ആന്‍ഡേഴ്സണും മടക്കി.

എട്ടാം വിക്കറ്റില്‍ അശ്വിന്‍ (25), ധ്രുവ് ജുറേല്‍ (31) എന്നിവര്‍ ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 57 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സഖ്യം നേടിയത്. ഉച്ചഭക്ഷണത്തിന് പിരുയുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ 388/7 എന്ന നിലയില്‍ ബാറ്റിങ്ങ് തുടരുകയാണ്.

രോഹിതിന്റെയും ജഡേജയുടെയും 200 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 196 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും 14 ബൗണ്ടറികളും അതിരുകടത്തിയാണ് രോഹിത്തിന്റ 131 റണ്‍സ് നേട്ടം. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News