നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം നാൾ; ബജറ്റ് ധനാഭ്യർത്ഥന ചർച്ച തുടരും

നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം തുടങ്ങിയ വകുപ്പുകളുടെ ഏതാണ് ഇന്നത്തെ ചർച്ച. അതേസമയം സഭ പ്രക്ഷുബ്ധമാക്കുക എന്ന നിലപാടിലാണ് പ്രതിപക്ഷം. ആദ്യദിനം സഭ സ്തംഭിപ്പിച്ച പ്രതിപക്ഷം രണ്ടാം ദിനം രണ്ട് ഘട്ടങ്ങളിലായി സഭയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇന്നത്തെ ദിവസത്തെ സമ്മേളനം പൂർത്തിയായാൽ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ആയിരിക്കും സഭ ചേരുക.

Also Read: വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

അതേസമയം, സർക്കാരിൻ്റെ പുതിയ മദ്യ നയത്തിൻ്റെ പ്രാരംഭ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. എക്സൈസ് മന്ത്രി എം.ബി രാജേഷ് ബാറുടമകളുമായി ഇന്ന് ചർച്ച നടത്തും. തുടർന്ന് വിവിധ വകുപ്പുകളുമായുള്ള ചർച്ചകളും നടക്കും. സർക്കാരിൻറെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ തീരുമാനം എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സർക്കാർ തല ചർച്ചകൾക്ക് ഇന്ന് മാത്രമാണ് തുടക്കമാകുന്നത്.

Also Read: നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News