കേരളീയം മൂന്നാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ മൂന്നാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. വൈകിട്ട് 6.30 നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഗീത സന്ധ്യ, സെനറ്റ് ഹാളിൽ സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകം, വുമൺസ് കോളേജിൽ കഥകളി ജൂലിയസ് സീസർ എന്നിവയും നടക്കും.

ALSO READ:ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

9 .30 മുതൽ 1.30 വരെ നിയമസഭാ ഹാളിൽ ധനകാര്യ വകുപ്പിന്റെ സെമിനാർ നടക്കും. ടാഗോർ ഹാളിൽ പൊതുവിദ്യാഭ്യാസിന്റെ നേതൃത്വത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഫിഷറീസ് വകുപ്പിന്റെ സെമിനാർ നടക്കും. മസ്കത്ത് ഹോട്ടലിൽ ഐ ടി വകുപ്പിന്റെ സെമിനാർ നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തിലെ പൊതുജനാരോഗ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും.

കൈരളി തിയറ്ററിൽ രാവിലെ 9 .45 നു ‘കടൽപ്പാലം ’ സിനിമയും 12.45 നു ‘നോക്കത്താദൂരത്ത് കണ്ണുംനട്ട് ’ 3 .45 നു ‘’ ‘നഖക്ഷതങ്ങൾ ’ 7 .30 ന് ‘മണിച്ചിത്രത്താഴ്’ എന്നീ സിനിമയും പ്രദർശിപ്പിക്കും. ശ്രീ തിയറ്ററിൽ രാവിലെ 9.30 നു ‘ഉപ്പ്’ , 12. 30 ന് ‘സ്വരൂപം’ , 3 30 നു ‘നിർമാല്യം’ 7.15 നു ‘തമ്പ്’ എന്നിവയും പ്രദർശിപ്പിക്കും. നിളയിൽ രാവിലെ 9.15 ന് ‘നാനി’ ,11.45 നു ‘മഴവിൽ നിറവിലൂടെ’ 3 മണിക്ക് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി, വൈകിട്ട് 7 മണിക്ക് പ്യാലി എന്നിവയും പ്രദർശിപ്പിക്കും. 3 മണിക്ക് കെ ജി ജോർജിന്റെ ഡോക്യുമെന്ററി പ്രദർശനം ഉണ്ടാകും. രാവിലെ 11.45 നു ‘എം. കൃഷ്ണൻ നായർ എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യൂമെന്ററി പ്രദർശനം ഉണ്ടാകും. കലാഭവനിൽ രാവിലെ 9 .45 നു ‘ഓപ്പോൾ’ സിനിമയുടെ പ്രദർശനവും നടക്കും. 12 .15 നു ‘ഒരേ കടൽ’, 3 മണിക്ക് ‘രേഖ’ ,’നിഷിദ്ധോ’ എന്നിവയും പ്രദർശിപ്പിക്കും.

ALSO READ:നാം നേടിയതെല്ലാം സംഘടിച്ച് നേടിയതെന്ന് പഠിപ്പിച്ച ഡിവൈഎഫ്‌ഐക്ക് 43 വയസ്സ്

സാൽവേഷൻ ആർമി ഗ്രൗണ്ടിൽ 5 മണിക്ക് എൻസിസിയുടെ അശ്വരൂഢ അഭ്യാസപ്രകടനവും എയരോ മോഡൽ ഷോയും നടക്കും. 6 മണിക്ക് വജ്ര ജൂബിലി കലാകാരന്മാർ അവതരിപ്പിക്കുന്ന വനിതാകോൽക്കളി ,പുരുഷകോൽക്കളി എന്നിവയുണ്ടാകും. .6 മണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ കുട്ടികളുടെനാടകവും ഭാരത് ഭവൻ എ സി ഹാളിൽ ‘പാവക്കൂത്ത്’ എന്നിവയും ഉണ്ടാകും. 6 .30 ന് വിവേകാനന്ദ പാർക്കിൽ പടപ്പാളുകൾ, 7 മണിക്ക് കഥാപ്രസംഗം എന്നിവയുണ്ടാകും . 6 .30ന് കെൽട്രോൺ കോംപ്ലക്സിൽ ‘പറയൻതുള്ളൽ’ നടക്കും. 6 മണിക്ക് ബാലഭവനിൽ ഏകാങ്ക നാടകം ,7 15 ന് വിൽമേള എന്നിവയും ഉണ്ടാകും.

ആറുമണിക്ക് പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ‘മിഴാവുമേളം ’ ഉണ്ടാകും. 6.30 നു മ്യൂസിയം റേഡിയോ പാർക്കിൽ മിഴാവുമേളം ,ഉണ്ടാകും . 6 .30 ക്ക് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ മാപ്പിളകലാസംഗമം നടക്കും. യൂണിവേഴ്സിറ്റി കോളേജിൽ 3. 30ന് കവിയരങ്ങ് ഉണ്ടാകും.യൂണിവേഴ്സിറ്റി കോളേജിൽ 330 നു കഥയരങ്, ആറരയ്ക്ക് കഥകളി എന്നിവ നടക്കും. ഗാന്ധിപാർക്കിൽ 6 മണിക്ക് വഞ്ചിപ്പാട്ട്, ഏഴരയ്ക്ക് കഥാപ്രസംഗം എസ് എം പി സ്കൂളിൽ 6 നു സീതകളി ,7 നു കളരി നൃത്തം എന്നിവയുണ്ടാകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News