ഇന്ത്യാ – ബംഗ്ലാദേശ് വനിതാ ഏക ദിന പരമ്പരയിലെ മൂന്നാം മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യം ബാറ്റിനിറങ്ങിയ ബംഗ്ലാദേശ് വനിതകൾ കുറിച്ചത് 226 റൺസ് എന്ന വിജയ ലക്ഷ്യമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ വനിതകൾ 225 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്നാം പരമ്പരയിലെ മൂന്നാം ദിനം സമനിലയിൽ പിരിഞ്ഞു. ഏക ദിന പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലദേശും , രണ്ടാം ദിനം ഇന്ത്യയും വിജയിച്ചിരുന്നു. അവസാന മത്സരം കൂടി സമനിലയിൽ പിരിഞ്ഞതോടെ പരമ്പര സമനിലയിലായി . ഇരു ടീമുകളും ട്രോഫി പങ്കിട്ടു.
also read:അഞ്ച് ലക്ഷം രൂപയുടെ ഇഞ്ചി മോഷ്ടിച്ചു; പൊലീസ് അന്വേഷണം
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് വനിതകൾ , 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എടുത്തു.ബംഗ്ലാ ഓപ്പണർ ആയ ഫർഗാന ഹക്കിന്റെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ 225 റൺസിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി സ്നേഹ റാണ രണ്ടു വിക്കറ്റും , ദൈവിക വൈദ്യ ഒരു വിക്കറ്റും നേടി . മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 .3 ഓവറിൽ 225 റൺസിൽ ഓൾ ഔട്ട് ആയി .
also read :സോപ്പ് പങ്കിട്ടുപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here