പാരീസില്‍ ഇന്ത്യയ്ക്കായി 3-ാം മെഡല്‍ നേടി സ്വപ്‌നില്‍ കുശാലെ

പാരീസ് ഒളിംപിക്‌സ് ആറാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാമതൊരു മെഡല്‍ കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്. ഇതോടെ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി. ചൈനയുടെ യുകുന്‍ ലിയു സ്വര്‍ണവും (463.6), യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും (461.3) നേടി.

ALSO READ: നാളെ മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും

അതേസമയം, ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാക്കളായ മലേഷ്യയുടെ ആരോണ്‍ ചിയ, സൊ വൂയ് യിക് സഖ്യത്തോട് 2-1 നാണ് സാത്വിക് സഖ്യം തകര്‍ന്നത്. ആദ്യ ഗെയിം നേടിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും നഷ്ടപ്പെടുത്തി. എങ്കിലും കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ അടിയറവ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News