മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. അതേ സമയം വകുപ്പ് വിഭജനം സംബന്ധിച്ച് ഇപ്പോഴും ബിജെപിക്കുള്ളിൽ ആശയക്കുഴപ്പവും തുടരുന്നുണ്ട്.
മഹാരാഷ്ട്രയിൽ നിന്ന് നീതിൻ ഗഡ്കരി മൂന്നാം മോദി മന്ത്രിസഭയിൽ ഇടം നേടും. എൻ സി പി നേതാവ് പ്രഫുൽ പട്ടേലും മോദി മന്ത്രിസഭയിൽ ഇടം നേടും. ആർ എൽ ഡി നേതാവ് ജയന്ത് ചൗധരിയും മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകും. ഒഡീഷയിൽ നിന്ന് ലോക്സഭയിലെത്തിയ ബിജെപി ദേശീയ വക്താവ് സംബിത് പത്ര ,ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മെഹ്താബ് , ഒഡഷെയിലെ വനിതാ നേതാവ് അപരാജിത സാരംഗി , കർണ്ണാടകയിൽ നിന്ന് പ്രൽഹാദ് ജോഷി , തേജസ്വി സൂര്യ , സി.എൻ. മഞ്ജുനാഥ് , ആന്ധ്രാ പ്രദേശിൽ നിന്ന് ഡി. പുരന്ദരേശ്വരി , നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യും മൂന്നാം മോദി മന്ത്രിസഭയിൽ ഇടം നേടും. നിലവിലെ ആരോഗ്യ മന്ത്രി മൺസൂഖ് മാണ്ഡവ്യ , ബിജെപി വക്താവ് അനിൽ ബലൂണി , ശാന്തനു ഠാക്കൂർ , പശ്ചിമ ബംഗാളിൽ നിന്ന് സൗമേന്ദു അധികാരി , അഭിജിത് ഗംഗോപാധ്യായ് എന്നിവർ മന്ത്രിസഭയിൽ ഇടം നേടും. അതേസമയം വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിൽ തന്നെയാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here